• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കോഴിക്കോട് ജുവലറിയിൽ തോക്കുചൂണ്ടി മോഷണം; കവർച്ച നടത്തിയത് മൂന്നംഗ സംഘം

പിടിവലിക്കിടയിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

news18
Updated: July 13, 2019, 10:58 PM IST
കോഴിക്കോട് ജുവലറിയിൽ തോക്കുചൂണ്ടി മോഷണം; കവർച്ച നടത്തിയത് മൂന്നംഗ സംഘം
News 18
news18
Updated: July 13, 2019, 10:58 PM IST
കോഴിക്കോട്: ഓമശ്ശേരിലെ ജുവലറിയിൽ തോക്കുചൂണ്ടി മോഷണം. ടൗണിലെ ഷാദി ജുവലറിയിലാണ് മോഷണം നടന്നത്. ഇതരസംസ്ഥാനത്ത് നിന്നുള്ള മൂന്ന് പേരാണ് ജുവലറിയിലെത്തി ജീവനക്കാരെ തോക്കിൽ മുനയിൽ നിർത്തി ആഭരണങ്ങൾ കവർന്നത്. ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

മുഖം മൂടിയും കൈയിൽ ഗ്ലൗസും ധരിച്ചായിരുന്നു മൂന്ന് പേരടങ്ങിയ മോഷണസംഘം എത്തിയത്. ക്യാഷ് കൗണ്ടറിൽ ഒരാൾ ജീവനക്കാരനെ തോക്കിന്‍മുനയിൽ നിർത്തി. മറ്റുള്ളവർ പണവും സ്വർണവും എടുത്തു. മറ്റ് ജീവനക്കാർ പ്രതിരോധിക്കാനെത്തിയതോടെ സംഘം കടന്നുകളയാൻ ശ്രമിച്ചു. ഒരാളെ പിടികൂടാൻ ജീവനക്കാർക്ക് കഴിഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കെട്ടിയിട്ട് പൊലീസിന് കൈമാറി.

ജുവലറിയിൽ നിന്ന് 15 വളകളും പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പശ്ചിമബംഗാളിൽ നിന്നുള്ളവരാണ് കവർച്ചക്ക് പിന്നിലെന്നാണ് വിവരം. സാധാരണ രാത്രി ഏഴു മണിയോടെ ജുവലറി അടയ്ക്കാറുണ്ട്. ഒരു ഇടപാടുകാരൻ പണം നൽകാനുള്ളതിനാൽ ഷട്ടർ പാതി താഴ്ത്തി ഇയാളെ കാത്തിരിക്കുന്നതിനിടെയാണ് സംഘമെത്തിയത്.

നാട്ടുകാരുമായും ജീവനക്കാരുമായുമുള്ള മൽപ്പിടുത്തത്തിനിടയിൽ പരിക്കേറ്റ മോഷ്ടാവിന് ബോധം നഷ്ടപ്പെട്ട നിലയിലാണ്. സ്ഥലത്തെത്തിയ തിരുവമ്പാടി പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തോക്കും കത്തിയും മൊബൈൽ ഫോണും ഇയാളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നു. മൽപ്പിടുത്തത്തിനിടെ മൂന്നു ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. രക്ഷപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി

First published: July 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...