ഇന്റർഫേസ് /വാർത്ത /Crime / കൈയില്‍ വടിവാള്‍, കോടാലി; ആറു വീടുകളില്‍ മോഷണശ്രമം; കുറുവാ സംഘമെന്ന് സംശയം

കൈയില്‍ വടിവാള്‍, കോടാലി; ആറു വീടുകളില്‍ മോഷണശ്രമം; കുറുവാ സംഘമെന്ന് സംശയം

വടിവാള്‍, കോടാലി ഉള്‍പ്പെടെ മാരകായുധങ്ങളുമായി, അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്

വടിവാള്‍, കോടാലി ഉള്‍പ്പെടെ മാരകായുധങ്ങളുമായി, അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്

വടിവാള്‍, കോടാലി ഉള്‍പ്പെടെ മാരകായുധങ്ങളുമായി, അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്

  • Share this:

കോട്ടയം: കോട്ടയത്ത് ആറു വീടുകളില്‍ മോഷണശ്രമം(Theft). കൈയില്‍ മാരകായുധങ്ങളുമായി മൂന്നംഗ മോഷണ സംഘമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. കുറുവാ സംഘമെന്ന്(Kuruva Gang) സംശയിക്കുന്നതായും പരിശോധന നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ പറഞ്ഞു. അതിരമ്പുഴ പഞ്ചായത്തിലെ ആറു വീടുകളിലാണ് മോഷണശ്രമമുണ്ടായത്.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനും 3:30നും ഇടയിലാണ് മോഷണശ്രമം. ആറാം വാര്‍ഡ് തൃക്കേല്‍ ക്ഷേത്രത്തിന്റെ സമീപം നലീഫ മന്‍സില്‍ യാസിറിന്റെ ഭാര്യയുടെ മെറ്റല്‍ പാദസരം സ്വര്‍ണത്തിന്റേതെന്ന് കരുതി അപഹരിച്ചു.

ഏഴാം വാര്‍ഡിലെ യാസ്മിന്റെ വീടിന്റെ വാതില്‍ മോഷ്ടാക്കള്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ശബ്ദം വെച്ചതോടെ സംഘം കടന്നു. ഏറ്റുമാനൂര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

വടിവാള്‍, കോടാലി ഉള്‍പ്പെടെ മാരകായുധങ്ങളുമായി, അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. മോഷണ ശ്രമത്തിനു ശേഷം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കാണ് ഇവര്‍ പോയത്.

Also Read-വിവാഹച്ചടങ്ങിനിടെ മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത പിതാവിനെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവ്; പ്രതി ഒളിവില്‍

മദ്യകുപ്പി നോക്കിയെടുത്ത് കൊടുത്തില്ല; യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

മദ്യകുപ്പി നോക്കിയെടുത്ത് കൊടുക്കാതെ ഇരുന്നതിന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ് (Woman attacked by husband). കൊട്ടാരക്കര (Kottarakara) പുലമണില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പരാതിയെ തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.

പുലമണ്‍ ഈയംകുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന ഗീത എന്ന സ്ത്രീയാണ് ഭര്‍ത്താവായ ബിജു നായരുടെ മര്‍ദ്ദനത്തിന് ഇരയായത്. മദ്യക്കുപ്പി നോക്കിയെടുത്ത് കൊടുക്കാത്തതിനായിരുന്നു ഇന്നലെ രാത്രിയിലെ മര്‍ദ്ദനമെന്ന് ഗീത പറഞ്ഞു. തല ഭിത്തിയില്‍ പിടിച്ച് ഇടിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു.

വെട്ടുകത്തിയെടുത്ത് ഭര്‍ത്താവ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ട ഗീത രാത്രിയില്‍ നഗരസഭാ കൗണ്‍സിലറായ പവിജാപത്മന്റെ വീട്ടിലാണ് അഭയം തേടിയത്.

ബാങ്കുദ്യോഗസ്ഥനായ ഭര്‍ത്താവ് കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് ഗീത പൊലിസിന് മൊഴി നല്‍കി. എന്നാല്‍, സംഭവമറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

പൊലീസെത്തിയിട്ടും മര്‍ദ്ദനമേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യറാകാഞ്ഞതിനെ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

First published:

Tags: Kottayam, Theft