• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest |മോഷണക്കേസില്‍ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടി; പ്രതി അറസ്റ്റില്‍

Arrest |മോഷണക്കേസില്‍ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടി; പ്രതി അറസ്റ്റില്‍

മോഷണക്കേസില്‍ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയില്‍.

 • Share this:
  മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ മോഷണക്കേസില്‍ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയില്‍. പൂവത്തിക്കല്‍ മുല്ലഞ്ചേരി മനാഫ് (29) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

  നിരവധി മോഷണ കേസുകളുമായി ബന്ധപ്പെട്ട് കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാടുകടത്തപ്പെട്ട പൂവ്വത്തിക്കല്‍ സ്വദേശി അബ്ദുല്‍ അസീസ് എന്ന അറബി അസീസിന്റെ കൂട്ടാളിയാണ് മനാഫെന്നും അറബി അസീസിന്റെ മാതാവിന്റെ മാലയാണ് മനാഫ് പൊട്ടിച്ചോടിയതെന്നും അരീക്കോട് ഇന്‍സ്പക്ടര്‍ ലൈജുമോന്‍ പറഞ്ഞു.

  മാല പൊട്ടിച്ചോടുന്നതിനിടെ പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു. അരീക്കോടും സമീപ പ്രദേശങ്ങളിലുമായി നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് പിടിയിലായ മനാഫ്. പ്രതിയുടെ കൈവശമുണ്ടായിരുന്ന മാലയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

  പൊലീസ് ഇന്‍സ്പക്ടര്‍ സി വി ലൈജുമോന്‍, സബ്ബ് ഇന്‍സ്പക്ടര്‍മാരായ അഹ്മദ്, മുഹമ്മദ് ബഷീര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാര്‍മാരായ സലീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

  Also read: Acid attack | മദ്യപിക്കുന്നതിനിടയില്‍ വഴക്ക്; ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

  Murder | ഏഴ് വയസ് മുതലുള്ള പക; 30 വര്‍ഷത്തിന് ശേഷം അധ്യാപികയെ കുത്തികൊന്ന് യുവാവ്

  പ്രൈമറി സ്‌കൂളില്‍ പഠിക്കവേ ക്ലാസില്‍ അപമാനിച്ച അധ്യാപികയെ മുപ്പതുകൊല്ലത്തിനു ശേഷം കുത്തിക്കൊലപ്പെടുത്തി യുവാവ്. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലാണ് സംഭവം. ഗണ്ടര്‍ യുവെന്റസ് എന്ന യുവാവാണ് അധ്യാപിക മരിയ വെര്‍ലിന്‍ഡ(59)നെ കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചു. 2020-ലാണ് അധ്യാപികയായ മരിയ കൊല്ലപ്പെടുന്നത്.

  1990-ല്‍, ഏഴുവയസ്സുകാരനായിരുന്ന തന്നെക്കുറിച്ച് മരിയ ക്ലാസില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അധ്യാപികയുടെ വാക്കുകളില്‍ നിന്ന് പിന്നീട് ഒരിക്കലും മോചനം നേടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് യുവെന്റസ് പോലീസിനോടു പറഞ്ഞു.

  Also read: Arrest| പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ 15 വയസ്സുകാരി വിവാഹിതയായി; 21കാരനായ വരൻ അറസ്റ്റിൽ

  2020 നവംബര്‍ 20-ന് ഹെരെന്റല്‍സിലെ സ്വന്തംവീട്ടില്‍വെച്ചാണ് മരിയ കൊല്ലപ്പെട്ടത്. ബെല്‍ജിയന്‍ പോലീസ് വ്യാപക അന്വേഷണം നടത്തിയിട്ടും ആരാണ് കൊലപാതകി എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊലപാതകിയെ കണ്ടെത്താന്‍ ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയും നടത്തിയിരുന്നു. തുടര്‍ന്ന് മരിയയുടെ ഭര്‍ത്താവ്, സാക്ഷികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ടുവരണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

  പ്രതി യുവെന്റസ് മരിയയുടെ ശരീരത്തില്‍ 101 തവണ കുത്തിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇവരുടെ പണം സൂക്ഷിച്ചിരുന്ന പഴ്‌സ് നഷ്ടപ്പെടാതിരുന്നത്, കൊലപാതകം മോഷണശ്രമത്തിനിടെ സംഭവിച്ചതല്ലായെന്നും വ്യക്തമാക്കിയിരുന്നു.

  മരിയ കൊല്ലപ്പെട്ട് 16 മാസങ്ങള്‍ക്കു ശേഷം യുവെന്റസ് ഒരു സുഹൃത്തിനോട് കൊലപാതക വിവരം വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ പോലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെയാണ് യുവെന്റസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ യുവെന്റസിനെ കൊലപാതക കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
  Published by:Sarath Mohanan
  First published: