നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മോഷണം വിജയിച്ച സന്തോഷത്തിൽ ഫിറ്റായി ഉറങ്ങിപ്പോയി; കണ്ണു തുറന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ

  മോഷണം വിജയിച്ച സന്തോഷത്തിൽ ഫിറ്റായി ഉറങ്ങിപ്പോയി; കണ്ണു തുറന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ

  മോഷ്ടിച്ച മാല വടക്കഞ്ചേരിയിൽ പണയംവച്ചു. ആ പണവുമായി നാലെണ്ണം വീശി റോഡരികിൽ കിടന്നുറങ്ങി. കണ്ണു തുറന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ.

  അറസ്റ്റിലായ ബാബുരാജ്

  അറസ്റ്റിലായ ബാബുരാജ്

  • Share this:
  പാലക്കാട്: മോഷണത്തിലൂടെ ലഭിച്ച പണവുമായി നാലെണ്ണം വീശി റോഡരികിൽ കിടന്നുറങ്ങിതാണ് പ്രതി. കണ്ണു തുറന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ. ഒരു കള്ളനും ഇങ്ങനെയൊരു അമളി പറ്റിയിട്ടുണ്ടാവില്ല. എന്തായാലും നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിലായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.  തൃശൂർ ഒല്ലൂർ മരത്താക്കര ചൂണ്ടയിൽവീട്ടിൽ സോഡാബാബു എന്നറിയപ്പെടുന്ന ബാബുരാജ്(40)  ആണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്.

  വെളളിയാഴ്ച രാത്രിയാണ് ബാബുരാജിന്റെ മോഷണ പരമ്പര തുടങ്ങുന്നത്. അന്ന് പുതുക്കാട് നിന്നും മോഷ്ടിച്ച ബുള്ളറ്റിൽ  മണ്ണുത്തിയിലെത്തി. അവിടുത്തെ ഒരു  വീട്ടിൽനിന്നും രണ്ടുപവൻ മാലയും മൊബൈൽ ഫോണും കവർന്നു.  തുടർന്നാണ് വടക്കഞ്ചേരിയിലെത്തിയത്. മാല വടക്കഞ്ചേരിയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയംവെച്ചു. ആ പണവുമായി നാലെണ്ണം വീശി റോഡരികിൽ കിടന്നുറങ്ങി.
  You may also like: 'കരിപ്പൂർ രക്ഷാദൗത്യം ഏകോപിപ്പിച്ചത് മന്ത്രി എ.സി മൊയ്തീൻ'; മന്ത്രി കെ.ടി ജലീലിന്റെ അവകാശവാദം ശരിയോ? [NEWS]ചെല്ലാനത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷണപ്പൊതിയിലെ നൂറ് രൂപ നോട്ട്; ആ പൊതിച്ചോറിൽ കണ്ടത് മലയാളിയുടെ മനസ്സ് [NEWS] Mഅമ്മയുടെ സഹോദരിയും കാമുകനും ചേർന്ന് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഇരുവരും അറസ്റ്റിൽ [NEWS]
  വടക്കഞ്ചേരി ടി.ബി ജംഗ്ഷന് സമീപം മദ്യപിച്ച് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ബാബുരാജിനെ കാണുന്നത്. തുടർന്ന്, വടക്കഞ്ചേരി പൊലീസെത്തി ബാബുരാജിനെ സ്റ്റേഷനിലെത്തിച്ചു. ബോധം വീണപ്പോൾ ബാബുരാജ് കണ്ടത് പൊലീസിനെ. തുടർന്ന് മോഷണ കഥകളെല്ലാം ബാബുരാജ് പൊലീസിനോട് വെളിപ്പെടുത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പണയംവച്ച മാല കണ്ടെടുത്തു. മോഷ്ടിച്ച ഫോണും ബൈക്കും കസ്റ്റഡിയിലെടുത്തു.

  പുതുക്കാട് വലിയത്തുവീട്ടിൽ മാനുവലിന്റെ ബൈക്കും കവർന്നത്. മണ്ണുത്തി ആനക്കൊട്ടിൽ ജാനകിയുടെ മാലയും ഫോണുമാണ് കവർന്നത്. 2017-ൽ ബൈക്കുമോഷണമുൾപ്പെടെ വടക്കഞ്ചേരി സ്റ്റേഷനിൽ മൂന്ന് മോഷണക്കേസുകളിൽ പ്രതിയാണ് ബാബുരാജ്. തൃശ്ശൂർ ജില്ലയിൽ പല സ്റ്റേഷനുകളിലായി 30 മോഷണക്കേസുകളിലും ഇയാൾ  പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
  Published by:Aneesh Anirudhan
  First published:
  )}