കള്ളന് വീട്ടിലെത്തുമ്പോള്‍ അയല്‍വാസിയായ സ്ത്രീയും മൈക്ക് സെറ്റുകാരനുമാത്രമാണ് അവിടെ ഉണ്ടായിരുന്നത്. തുടര്‍ന്ന് ബന്ധുവിനെപ്പോലെ മൈക്ക് സെറ്റ് കാരനെ സഹായിക്കുകയും ചെയ്ത ശേഷം വീട്ടില്‍ കയറി പണം എടുക്കുകയായിരുന്നു.
മോഷണം നടത്തിയ കള്ളന് പിന്‍വശത്തെ വാതിലിലൂടെ രക്ഷപ്പെടുകയും ചെയ്തു. പള്ളിയില്‍ നിന്ന് സംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിഞ്ഞത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതി എറണാകുളം ഭാഗത്തേക്ക് കടന്നതായാണ് നിഗമനം.
KSRTC ബസിൽ യാത്രക്കാരിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ് സ്ത്രീകൾ അറസ്റ്റിൽ
കെ എസ് ആർ ടി സി ബസിൽ (KSRTC) യാത്രക്കാരിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് തമിഴ് സ്ത്രീകൾ അറസ്റ്റിലായി. തമിഴ് നാട് (Tamil nadu) തിരിപ്പൂർ ചിന്നപാളയം ഗണപതി കോവിൽ തെരുവ് വീട്ടുനമ്പർ (35) ൽ ചിന്നമ്മ മകൾ സബിത (47), സബിതയുടെ മകൾ അനുസിയ (25) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പകൽ 11.45ഓടുകൂടി നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് പോയ KSRTC ബസിൽ യാത്ര ചെയ്തിരുന്ന കല്ലിയോട് സ്വദേശിനി നസീമബീവിയുടെ സ്വർണമാലയാണ് ഇവർ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. നസീമബീവിയുടെ കഴുത്തിൽ കിടന്ന ഒരു ലക്ഷം രൂപ വില വരുന്ന രണ്ടര പവൻ തൂക്കമുള്ള സ്വർണമാല മൂഴിയിൽ വച്ച് പിടിച്ച് പറിച്ചതിനാണ് തമിഴ് സ്ത്രീകൾ പിടിയിലായത്.
നസീമബീവിയോടൊപ്പം യാത്ര ചെയ്തിരുന്ന ഇവർ മനപൂർവം തിരക്കുണ്ടാക്കി ബലമായി മാല പിടിച്ച് പറിക്കുകയായിരുന്നു. സംഭവമറിഞ്ഞ മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇവരെ തടഞ്ഞു നിർത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പോലീസ് സ്ഥലത്തെത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മാല ഇവരിൽ നിന്നും കണ്ടെടുത്തു.
നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ സുനിൽ ഗോപി, സൂര്യ, ഭുവനേന്ദ്രൻ നായർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.