പൂച്ച വില്പ്നയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം; കോവളത്ത് ഹോട്ടലിൽ മൂന്നുപേർ അറസ്റ്റിൽ
പൂച്ച വില്പ്നയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം; കോവളത്ത് ഹോട്ടലിൽ മൂന്നുപേർ അറസ്റ്റിൽ
രഹസ്യ വിവരത്തേ തുടർന്നാണ് പ്രതികൾ പോലീസ് വലയിലായത്. ബീച്ചിന് അടുത്തുള്ള സ്വകാര്യ ഹോട്ടലിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.
Last Updated :
Share this:
കോവളം: മാരക മയക്കുമരുന്നുകളായ മെത്താംഫെറ്റാമൈനും നൈട്രാസെപാം ഗുളികകളുമായി കോവളത്ത് മുറിയെടുത്ത മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തേ തുടർന്നാണ് പ്രതികൾ പോലീസ് വലയിലായത്. ബീച്ചിന് അടുത്തുള്ള സ്വകാര്യ ഹോട്ടലിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.
നിസാം മൻസിൽ അനസ്(23), തൊടുപുഴ കോടികുളം പൊട്ടോള വീട്ടിൽ ജിൻസൺ (28) , പൂന്തുറ മാണിക്യവിളാകം ആസാദ് നഗറിൽ പുതുവൽ പുരയിടത്തിൽ നിസാം(26) എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ഇവരിൽ അനസ്സിന് വലിയതുറ സ്റ്റേഷനിൽ മയക്കുമരുന്നുമായും അടിപിടിയുമായും ബന്ധപ്പെട്ട് കേസുകൾ നിലനിൽക്കുന്നുണ്ട്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഓൾ സെയ്ന്റ് പള്ളിയ്ക്ക് സമീപത്താണ് ഇവർ ഉണ്ടായിരുന്നത്. പ്രതികളുടെ ബാഗിൽ നിന്നും അരലക്ഷം രൂപയുടെ മയക്കുമരുന്ന് ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തത്. വിലയേറിയ ആഢംബര പൂച്ചകളെ വിൽക്കുവാനെന്ന് പറഞ്ഞാണ് ഇവർ ഹോട്ടലിൽ മുറി എടുത്തത്. ഇവരുടെ മുറിയിൽ ഒരു പൂച്ച ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്.
കോവളം എസ്എച്ച്ഒ ജി.പ്രൈജു, എസ് ഐ മാരായ എസ് അനീഷ്കുമാർ , വിജയകുമാർ, എഎസ്ഐ മുനീർ, സിപിഒ മാരായ അരുൺ, ജിജി, സുനിൽ, ശ്യാം കൃഷ്ണൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.