• HOME
  • »
  • NEWS
  • »
  • crime
  • »
  • Thief | മോഷണത്തിനിടയിൽ വിശന്നു; അടുക്കളയിൽ കയറി ഭക്ഷണമുണ്ടാക്കുന്നതിനിടയിൽ കള്ളൻ പിടിയിൽ

Thief | മോഷണത്തിനിടയിൽ വിശന്നു; അടുക്കളയിൽ കയറി ഭക്ഷണമുണ്ടാക്കുന്നതിനിടയിൽ കള്ളൻ പിടിയിൽ

മോഷണത്തിനെത്തിയ വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ കവരുന്നതിനിടയിലാണ് മോഷ്ടാവിന് അൽപം കിച്ചടി കഴിക്കാമെന്ന് തോന്നിയത്.

  • Share this:
മോഷണത്തിനിടയിൽ വിശന്നാൽ എന്തുചെയ്യും? വീട് ഏതാണെന്നൊന്നും നോക്കരുത്, അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കി കഴിക്കണം. മോഷണം പിന്നെ, ഇങ്ങനെ കരുതിയ ഒരു മോഷ്ടാവിനെ കയ്യോടെ പിടികൂടിയിരിക്കുകയാണ് അസമിൽ. അസം പൊലീസ് ട്വിറ്ററിലൂടെയാണ് വിചിത്ര മോഷ്ടാവിനെ പിടികൂടിയതിനെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുന്നത്.

'ഒരു മോഷ്ടാവിന്റെ കൗതകകരമായ കഥ' എന്ന കുറിപ്പോടെയാണ് പൊലീസ് സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്. ആരോഗ്യപരമായി ധാരാളം ഗുണങ്ങളുണ്ടെങ്കിലും കവർച്ചയ്ക്കിടയിൽ കിച്ചടി ഉണ്ടാക്കുന്നത് ഹാനീകരം എന്നാണ് പൊലീസിന്റെ ട്വീറ്റ്. മോഷ്ടാവിനെ പിടികൂടിയെന്നും ഇപ്പോൾ പൊലീസ് നല്ല ചൂടുള്ള ഭക്ഷണം വിളമ്പുകയാണെന്നും ട്വീറ്റിൽ പറയുന്നുണ്ട്.

മോഷണത്തിനെത്തിയ വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ കവരുന്നതിനിടയിലാണ് മോഷ്ടാവിന് അൽപം കിച്ചടി കഴിക്കാമെന്ന് തോന്നിയത്. പിന്നെ ഒട്ടും താമസിച്ചില്ല, നേരെ അടുക്കളയിൽ കയറി പാചകം തുടങ്ങി.


ആളൊഴിഞ്ഞ വീട്ടിലെ അടുക്കളയിൽ നിന്ന് നല്ല കിച്ചടിയുടെ മണം വരുന്നത് കണ്ട അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.


അസം പൊലീസിന്റെ ട്വീറ്റിന് നിരവധി രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അടുത്ത തവണ 'ജോലി'ക്കിടയിൽ മോഷ്ടാവ് പാചകം ചെയ്യാൻ നിൽക്കില്ലെന്നും സ്വിഗ്ഗി വഴി ഓർഡർ ചെയ്യുമെന്നുമാണ് ഒരു കമന്റ്.


കിച്ചടി ഉണ്ടാക്കുന്നത് സ്വാതന്ത്ര്യത്തിന് ഹാനീകരം എന്നതാണ് ഈ കഥയുടെ ഗുണപാഠമെന്ന് മറ്റൊരു ട്വിറ്റർ യൂസറിന്റെ കമന്റ്.
Published by:Naseeba TC
First published: