• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

Arrest | പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 100 പവനിൽ  ഏറെയാണ് മുഹമ്മദ് മുസ്തഫ മോഷ്ടിച്ചത്.

  • Last Updated :
  • Share this:
കൊച്ചി: പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയിൽ പിടിയില്‍
പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ്  പിടിയില്‍. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. കൊച്ചിയിൽനിന്ന് പാലാരിവട്ടം  പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 100 പവനിൽ  ഏറെയാണ് മുഹമ്മദ് മുസ്തഫ മോഷ്ടിച്ചത്.

പ്രഭാതസവാരി ഇറങ്ങുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിക്കുന്നത് ആയിരുന്നു മുഹമ്മദ് മുസ്തഫയുടെ പതിവ്. ആളെ പിടി കൂടാതിരിക്കാൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ആദ്യം മാറ്റും. കറുത്ത കോട്ടും ഹെൽമറ്റും ധരിക്കുന്നതോടെ മോഷ്ടാവിനെകുറിച്ച് വിവരം ലഭിക്കാൻ പോലീസിന് ബുദ്ധിമുട്ടാകും. ഇങ്ങനെയാണ് മുഹമ്മദ് മുസ്തഫ സ്വർണ്ണം കവർന്നിരുന്നത്.  ഈ മാസം അഞ്ചിന് കൊച്ചിയിൽ രണ്ടിടങ്ങളിൽ സ്ത്രീകളുടെ മാല കവർന്നിരുന്നു.

പാലാരിവട്ടം സൗത്ത് ജനത റോഡിൽ വെച്ച് ആയിരുന്നു ആദ്യ മോഷണം. രണ്ടര പവന്റെ മാല ആണ് ഇവിടെ നിന്ന് കവർന്നത്. തുടർന്ന് കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 3 പവന്റെ മാലയും മോഷ്ടിച്ചു. ഈ കേസുകളുടെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Also Read-Attack On Youtuber | യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

സഹോദരന്റെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ചാണ് ഇയാൾ മോഷ്ടിച്ച സ്വർണം വില്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. തൃശൂർ, പാലക്കാട്,കോഴിക്കോട്, എന്നിവിടങ്ങളിലും ഇയാൾ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

Also Read-വീട്ടില്‍ വഴക്ക് പതിവ്; ബിരിയാണി നല്‍കാതെ സഹോദരന്റെ വീട്ടില്‍ കൊടുത്തു; ഭര്‍ത്താവിനെ വെട്ടിക്കൊന്ന യുവതിയുടെ മൊഴി

തമിഴ്നാട്ടിൽ 20 കേസുകളുണ്ട്. തമിഴ്നാട്ടിൽ നിന്ന് മാത്രം 100 പവനിൽ അധികം കവർന്നു. ഇവിടെ എട്ടു മാസം ജയിൽ ശിക്ഷ അനുഭവിച്ചു.  തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് വീണ്ടും മോഷണം നടത്തിയിരുന്നത്. പ്രതിയെ മോഷണം നടത്തിയ തലങ്ങളിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു.
Published by:Jayesh Krishnan
First published: