• HOME
  • »
  • NEWS
  • »
  • crime
  • »
  • 'മധുര പ്രതികാരം' ബേക്കറിയിൽ നിന്ന് പണം കിട്ടാത്ത കള്ളൻ ആറു ചാക്കുകളിൽ 35,000 രൂപയുടെ പലഹാരവുമായി കടന്നു

'മധുര പ്രതികാരം' ബേക്കറിയിൽ നിന്ന് പണം കിട്ടാത്ത കള്ളൻ ആറു ചാക്കുകളിൽ 35,000 രൂപയുടെ പലഹാരവുമായി കടന്നു

ഹൽവ, ബിസ്കറ്റ്, ഈത്തപ്പഴം, എന്നിവയും ചോക്ലേറ്റും തെരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നത്.

  • Last Updated :
  • Share this:
    മലപ്പുറം: താനാളൂരിൽ ബേക്കറിയിൽ നിന്ന് 35,000 രൂപയുടെ പലഹാരം മോഷ്ടിച്ച പ്രതി പിടിയിൽ. ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ അഹമ്മദ് അസ്ലമിനെയാണ്(24) പൊലീസ് അറസ്റ്റ് ചെയ്തത്. പകരയിൽ അധികാരത്ത് അഹമ്മദിന്റെ അസ്‌ലം ബേക്കറിയിലാണ് മോഷണം നടന്നത്.

    കഴിഞ്ഞ ദിവസം രാത്രി 12നും പുലർച്ചെ 1.30നും ഇടയ്ക്ക് കടയുടെ ഗ്രിൽ തകർത്ത് അകത്ത് കയറിയാണ് മോഷമണം നടന്നത്. മോഷ്ടിക്കാനായി കയറിയപ്പോൾ കടയിൽ പണം ഇല്ലെന്ന് മനസ്സിലായതോടെയാണ് പലഹാരങ്ങൾ ആറുചാക്കുകളിലാക്കി കടന്നുകളഞ്ഞത്. ഹൽവ, ബിസ്കറ്റ്, ഈത്തപ്പഴം, എന്നിവയും ചോക്ലേറ്റും തെരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നത്.

    Also Read-Drugs | കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; പിടിയിലായത് ദിവസേന ഒന്നരലക്ഷം രൂപയുടെ ഇടപാട് നടത്തുന്നയാൾ

    സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്ന് ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തി. എന്നാൽ നമ്പർ വ്യക്തമാകാത്തതിനാൽ ഇരുന്നൂറോളം ഓട്ടോകൾ പരിശോധിച്ചു. ഓട്ടോ ഡ്രൈവറായ പ്രതി മുഖം മറച്ചായിരുന്നു മോഷണം നടത്തിയത്.

    Also Read-സ്വർണ്ണക്കടത്തിന് സഹായിച്ച കസ്റ്റംസ് സൂപ്രണ്ടിനെതിരെ സിബിഐക്കും ഡി.ആർ. ഐക്കും പോലീസ് റിപ്പോർട്ട് നൽകും

    പ്രതിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച പലഹാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എസ്ഐ ആർ.ബി.കൃഷ്ണലാൽ, സീനിയർ സിപിഒമാരായ കെ.സലേഷ്, മുഹമ്മദ്‌ കുട്ടി, സിപിഒമാരായ അഭിലാഷ്, ലിബിൻ, അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
    Published by:Jayesh Krishnan
    First published: