നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മോഷ്ടിക്കാനായി കയറിയത് മന്ത്രിയുടെ വീട്ടില്‍; സ്വര്‍ണവുമായി ഇറങ്ങിയോടിയ കള്ളനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി

  മോഷ്ടിക്കാനായി കയറിയത് മന്ത്രിയുടെ വീട്ടില്‍; സ്വര്‍ണവുമായി ഇറങ്ങിയോടിയ കള്ളനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി

  ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ കുടുംബ വീട്ടിലാണ് മോഷണം ശ്രമം ഉണ്ടായത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: മോഷ്ടിക്കാനായി(Theft) കയറിയത് മന്ത്രിയുടെ(Minister) വീട്ടില്‍. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ(Minister Antony Raju) പൂന്തുറയിലെ കുടുംബ വീട്ടിലാണ് മോഷണം ശ്രമം ഉണ്ടായത്. സംഭവത്തില്‍ അഞ്ചുതെങ്ങ് സ്വദേശിയായ ലോറന്‍സ് എന്നയാള്‍ പിടിയിലായി(Arrest). അഞ്ചു പവന്റെ സ്വര്‍ണമാല കൈക്കലാക്കിയെങ്കിലും പുറത്തിറങ്ങിയ മോഷ്ടാവിന് രക്ഷപ്പെടാനായില്ല.

   നാട്ടുകാര്‍ കൈയ്യോടെ പിടികൂടി കള്ളനെ പൊലീസില്‍ ഏല്‍പ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വീട്ടുകാര്‍ പുറത്ത് പോയ സമയത്തായിരുന്നു മോഷണശ്രമം. പിന്‍വാതില്‍ വഴി അകത്ത് കിടന്ന കള്ളന്‍ തെരച്ചില്‍ നടത്തുന്നതിനിടെ വീട്ടുകാര്‍ തിരിച്ചെത്തി. ഈ സമയം കൈയില്‍ കിട്ടിയത് എടുത്ത് കള്ളന്‍ ഓടുകയായിരുന്നു.

   വീട്ടുകാരും നാട്ടുകാരും ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ വിവരം അറിയിച്ചു. പ്രതിയെ റിമാന്റ് ചെയ്തതായി പൂന്തുറ എസ്‌ഐ പറഞ്ഞു.

   Also Read-കഴിക്കാത്ത സമൂസയുടെ ബില്ലും ഇഡ്ഡലിക്കൊപ്പം; ഹോട്ടൽ ഉടമയെ അടിച്ചു കൊന്നു

   മഹാരാഷ്ട്രയില്‍ പതിനാറുകാരിയെ ആറു മാസത്തിനിടെ 400-ഓളം പേര്‍ പീഡിപ്പിച്ചതായി പരാതി

   മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറു മാസത്തിനിടെ 400 പേര്‍ പീഡിപ്പിച്ചതായി പരാതി. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ഒരു പൊലീസുകാരന്‍ തന്നെ പിന്നീട് പീഡിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

   ബാലാവകാശ കമ്മീഷന്റെ ഇടപെടലോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശൈശവ വിവാഹ നിരോധനം, പോക്സോ, ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

   ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാവ് മരിച്ചതിനുശേഷം പിതാവിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. എട്ട് മാസം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്കുട്ടിയെ പിതാവ് വിവാഹം ചെയ്ത് അയച്ചു. ഭര്‍ത്തൃവീട്ടിലെ പീഡനം സഹിക്കാനാവാതെ തിരികെയത്തിയ പെണ്‍കുട്ടിയെ പിതാവ് സ്വീകരിച്ചില്ല.

   Also Read-വീട്ടിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി

   മറ്റുവഴികളില്ലാതായതോടെ പെണ്‍കുട്ടി അംബജോഗൈ ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടനത്തിനായി പോയി. ഈ സാഹചര്യം മുതലെടുത്താണ് നിരവധി പേര്‍ ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി നിലവില്‍ രണ്ടു മാസം ഗര്‍ഭിണിയാണ്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബീഡ് പൊലീസ് മേധാവി രാജാ രാമസ്വാമി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}