നെടുങ്കണ്ടം: പള്ളിയുടെ നേർച്ചപ്പെട്ടി കുത്തി തുറന്ന് പണം കവരാനുള്ള ശ്രമത്തിനിടെ മോഷ്ടാവിന് കടന്നൽ ആക്രമണം. ചേമ്പളം ടൗണിന് സമീപംല കുരിശുപള്ളിയിലെ നേർച്ചപ്പെട്ടിയാണ് കുത്തിത്തുറന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
Also Read-വള വാങ്ങാൻ എത്തിയ യുവാവ് സ്വർണ്ണ കടയിൽ നിന്ന് നെക്ലസുമായി ഇറങ്ങിയോടി
നേര്‍ച്ചപ്പെട്ടി തകർക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. അകത്തേക്ക് കൈയിടുന്നതിനിടെ കടന്നൽ മോഷ്ടാവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ദേവാലയ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.