നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വീട് കുത്തിത്തുറന്ന് ആഭരണങ്ങളും പണവും ഒപ്പം സിസിടിവി മോണിറ്ററും മോഷ്ടിച്ചു

  വീട് കുത്തിത്തുറന്ന് ആഭരണങ്ങളും പണവും ഒപ്പം സിസിടിവി മോണിറ്ററും മോഷ്ടിച്ചു

  കഴിഞ്ഞ ദിവസം രാത്രിയാണ്‌ സംഭവം നടന്നത്‌

  • Share this:
   ഇടുക്കി: വീട് കുത്തിത്തുറന്ന് ആഭരണവും, പണവും, CCTV മോണിറ്ററും മോഷ്ടിച്ച് കള്ളന്‍.  തൊടുപുഴ കുമാരമംഗലത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സെബാസ്റ്റിന്‍ മാത്യുവിന്റെ വീട്ടിലാണ് സംഭവം.

   കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ്‌ സംഭവം. വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്ന് ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയും ഒപ്പിട്ട ചെക്ക് ലീഫും മോഷ്ടിച്ചു. ഇത് കൂടാതെ സിസിടിവി മോണിറ്ററും മോഷ്ടിച്ചിട്ടുണ്ട്. മോഷണ സമയത്ത് സെബാസ്റ്റിന്‍ മാത്യുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.

   മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

   വീടിനെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. മോഷ്ടാവിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു കഴിഞ്ഞു.

   'ടിപ്പു സുല്‍ത്താന്റെ സിംഹാസനം മുതല്‍ മോശയുടെ അംശവടിവരെ'; കോടികളുടെ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ പിടിയില്‍

   കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തി വന്നിരുന്ന യൂട്യൂബര്‍ പിടിയില്‍. ടിപ്പുസുല്‍ത്താന്റെ സിംഹാസനം മുതല്‍ ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി അടക്കം തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് പുരാവസ്തുവില്‍പന നടത്തിയ മോന്‍സന്‍ മാവുങ്കലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ വില്‍പന. എറണാകുളം ക്രൈബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്.

   ഇയാളുടെ പക്കലുണ്ടെന്ന് അവകാളപ്പെടുന്നവയെല്ലാം ചേര്‍ത്തലയിലെ ആശാരിയാണ് നിര്‍മ്മിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിദേശത്തു നിന്ന് ബാങ്കിലെത്തിയെന്നും അത് വിട്ടുകിട്ടാന്‍ നിയമ തടസങ്ങളുണ്ടെന്നും പറഞ്ഞ് പലരില്‍ നിന്നായി നാലു കോടിയിലധികം രൂപ കടം വാങ്ങിപ്പറ്റിച്ചു എന്നാണ് കേസ്.

   കോസ്മറ്റോളജിയില്‍ ഉള്‍പ്പെടെ ഡോക്ടറേറ്റ് ഉണ്ടെന്ന ഇയാളുടെ വാദവും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ താന്‍ വില്‍ക്കുന്ന വസ്തുക്കള്‍ ഒറിജിനലല്ല അതിന്റെ പകര്‍പ്പാണെന്നാണ് പറഞ്ഞാണ് വില്‍ക്കുന്നതെന്ന് മോന്‍സന്‍ പൊലീസിനോട് പറയുന്നത്.

   പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബങ്ങള്‍ അയച്ചു തന്ന പണം തന്റെ കൈവശം ഉണ്ടെന്ന വ്യാജരേഖ കാട്ടി പലരില്‍ നിന്നും ഇയാള്‍ പത്തുകോടിയോളം രൂപ വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ ഇയാള്‍ക്ക് വിദേശ് അക്കൗണ്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
   Published by:Karthika M
   First published:
   )}