• HOME
 • »
 • NEWS
 • »
 • crime
 • »
 • വീട് കുത്തിത്തുറന്ന് ഏലക്കയും കാറും മോഷ്ടിച്ചു; കാർ ‍രണ്ട് ദിവസം കഴിഞ്ഞ്‌ തിരിച്ചുകിട്ടി

വീട് കുത്തിത്തുറന്ന് ഏലക്കയും കാറും മോഷ്ടിച്ചു; കാർ ‍രണ്ട് ദിവസം കഴിഞ്ഞ്‌ തിരിച്ചുകിട്ടി

രണ്ട് ദിവസത്തിന് ശേഷം കല്‍ക്കൂന്തലില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു

 • Share this:
  ഇടുക്കി: പിന്‍വാതില്‍ കുത്തിത്തുറന്ന് വീടിന് അകത്ത് കയറി മോഷ്ടിച്ച 150 കിലോയോളം ഏലക്ക കടത്തിയത് വീട്ടുടമയുടെ കാറില്‍. ഇടുക്കി രാജകുമാരി പുതുകില്‍ ഒടുതുക്കിയില്‍ സിറിലിന്റെ വീട്ടിലാണ് സംഭവം നടന്നത്.

  കഴിഞ്ഞ ദിവസം രാവിലെ സിറിലും കുടുംബവും വീടിന് സമീപത്തുള്ള കൃഷിയിടത്തിലേക്കു പോയപ്പോഴാണ് സംഭവം. അകത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടരച്ചാക്ക് ഉണക്ക ഏലവും കാറിന്റെ താക്കോലും എടുത്ത മോഷ്ടാവ് വീട്ടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഏലയ്ക്ക ചാക്കുകള്‍ കയറ്റി കടന്നുകളയുകയായിരുന്നു.

  രണ്ട് ദിവസത്തിന് ശേഷം കല്‍ക്കൂന്തലില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. വാഹനം രാജാക്കാട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പ്രതിക്കായി രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

  വാഹനപരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് മർദനം; സൈനികൻ ഉൾപ്പടെ മൂന്നുപേർ പിടിയിൽ

  ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്പെക്ടർക്ക് മർദ്ദനമേറ്റു. നിര്‍ത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് ഹൈവേ പട്രോള്‍ എസ് ഐ ജോസി സ്റ്റീഫനെ മര്‍ദിച്ചത്. പരുക്കേറ്റ എസ് ഐയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ജീപ്പിലുണ്ടായിരുന്ന പത്തനാപുരം ആവണീശ്വരം സ്വദേശിയായ സൈനികന്‍ ജോബിന്‍ ബേബി(29), പത്തനാപുരം കുന്നിക്കോട് സ്വദേശി ഷമീര്‍ മുഹമ്മദ്(29), പത്തനാപുരം ആവണീശ്വരം സ്വദേശി ബിപിന്‍ രാജ്(26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് സൂചനയുണ്ട്. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

  ആള്‍ദൈവം ചമഞ്ഞ് വീട്ടമ്മയുടെ പക്കല്‍ നിന്ന് 54 ലക്ഷം തട്ടിയെടുത്തു; അഞ്ചുപേര്‍ക്കെതിരെ കേസ്

  ആള്‍ദൈവം വീട്ടമ്മയുടെ പക്കല്‍ നിന്ന് 54 ലക്ഷം തട്ടയെടുത്തെന്ന പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. കൊല്ലം കുണ്ടറ സ്വദേശിനി ഹിന്ദുജ, അച്ഛന്‍ ശ്രീധരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആരോപണം തെറ്റണെന്നാണ് ശ്രീധരന്റെ വിശീദകരണം.

  Also Read-ബിസിനസ്സ് തർക്കം; പ്രവാസിയെ ക്വാട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ

  പത്തുവര്‍ഷം മുന്‍പാണ് നടുവേദനയ്ക്കായി മരുന്നിനായി കുണ്ടറ സ്വദേശിനിയായ ഹിന്ദുജയെ വീട്ടമ്മ പരിചയപ്പെടുന്നത്. തുടര്‍ന്ന് പൂജയും മരുന്നും മന്ത്രവുമായി വിശ്വാസം നേടിയെടുക്കുകയായിരുന്ന. പിന്നീട് വീട്ടമ്മയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു.

  ക്ഷേത്രത്തിനായി ഏഴു ലക്ഷം രൂപയും പലപ്പോഴായി സ്വര്‍ണവും കാറും പണവും ഇവര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ പറ്റിക്കപ്പെടുകയാണെന്ന് അറിഞ്ഞതോടെ പണവും സ്വര്‍ണവും തിരിച്ച് ചോദിച്ചപ്പോള്‍ ഹിന്ദുജ മര്‍ദ്ദിച്ചെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു.
  Published by:Karthika M
  First published: