• HOME
 • »
 • NEWS
 • »
 • crime
 • »
 • Cannabis | കഞ്ചാവ് അടിച്ച് മോഷ്ടിക്കാന്‍ കയറി; കടയില്‍ കുടുങ്ങിയ കള്ളന്‍ പൊലീസ് പിടിയിൽ

Cannabis | കഞ്ചാവ് അടിച്ച് മോഷ്ടിക്കാന്‍ കയറി; കടയില്‍ കുടുങ്ങിയ കള്ളന്‍ പൊലീസ് പിടിയിൽ

ലഹരി കാരണം കുഴഞ്ഞുപോയ ഇയാളെ കടയുടെ പുറത്തെത്തിക്കാനാകാതെ കൂടെയുണ്ടായിരുന്ന മോഷ്ടാക്കള്‍ രക്ഷപ്പെടുകയും ചെയ്തു

 • Share this:
  മാള: കഞ്ചാവ് ഉപയോഗിച്ച് മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവ് കടയില്‍ കുടുങ്ങി. ലഹരി കാരണം കുഴഞ്ഞുപോയ ഇയാളെ കടയുടെ പുറത്തെത്തിക്കാനാകാതെ കൂടെയുണ്ടായിരുന്ന മോഷ്ടാക്കള്‍ രക്ഷപ്പെടുകയും ചെയ്തു. രാവിലെ കടയുടമ വന്നപ്പോഴാണ് പാതിമയക്കത്തില്‍ കിടക്കുന്ന മോഷ്ടാവിനെ കണ്ടെത്തിയത്. പഴൂക്കരയിലെ സ്വകാര്യ ഫര്‍ണിച്ചര്‍  സ്ഥാപനത്തിലാണ് കഴിഞ്ഞദിവസം രാത്രി മോഷണശ്രമം നടന്നത്.

  അസം മിലന്‍പുര്‍ സ്വദേശിയായ പ്രസാദ് അലോക് (39) ആണ് പിടിയിലായത്. കടയുടെ വാതില്‍ കുത്തിത്തുറന്ന് മൂന്ന് മോഷ്ടാക്കള്‍ അകത്തുകടന്നെങ്കിലും ലഹരി ഉപയോഗിച്ചതിനാല്‍ പ്രസാദ് അലോകിന് പുറത്തുകടക്കാനായില്ല. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇയാള്‍ മോഷണത്തിനെത്തിയത്.

  Also Read- മോഷണശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു; ഫയർഫോഴ്സെത്തി രക്ഷിച്ച് പൊലീസിന് കൈമാറി

  കൂടെയുണ്ടായിരുന്ന മോഷ്ടാക്കള്‍ ശ്രമിച്ചിട്ടും ഇയാളെ പുറത്തുകടത്താന്‍ കഴിഞ്ഞില്ല. ഇതോടെ അവര്‍ അലോകിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് സ്ഥാപനം കുത്തിത്തുറന്ന നിലയില്‍ കണ്ടത്. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. പിടിയിലായ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാം. മാള പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളി പെരുമ്പാവൂരിൽ അറസ്റ്റിൽ


  കൊച്ചി: പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട് സൗത്ത് പനവടലി അമ്മൻ കോവിൽ തങ്കമുത്തു ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കേരളത്തിന് പുറമെ ഇയാൾക്കെതിരെ തമിഴ്നാട്, കർണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി മോഷണ കേസുകളുണ്ട്. പാലക്കാട് കസബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായതിനെ തുടർന്ന് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.

  തിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം എന്നറിയപ്പെടുന്ന സംഘത്തിലെ അംഗമാണ്. ഇയാളുടെ സഹോദരനെ കഴിഞ്ഞ മാർച്ചിൽ മോഷണക്കേസിൽ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ പോലീസ് പ്രതിയെ കസബ പോലീസിന് കൈമാറി. ഏ. എസ്. പി അനൂജ് പലിവാൽ സബ്ബ് ഇൻസ്പെക്ടർമാരായ സി.രഞ്ജിത്ത്, ജോസി.എം. ജോൺസൻ, റിൻസ്. എം. തോമസ്, സി. പി. ഒ മാരായ സുബൈർ, അബ്ദുൾ മനാഫ്, ഷമീർ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

  Also Read- മന്ത്രം ചൊല്ലിക്കൊടുക്കാമെന്ന് പറഞ്ഞ് പതിനേഴുകാരനെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ച യത്തീംഖാനാ നടത്തിപ്പുകാരൻ അറസ്റ്റിൽ

  പെരുമ്പാവൂരിൽ ഇതര സംസ്ഥാന മോഷ്ടാക്കളുടെ സംഘം ക്യാമ്പ് ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൂടുതലും ബിഹാർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുറ്റവാളികളാണ് തൊഴിലാളികളായി ഇവിടെയെത്തി മോഷണം നടത്തിയിരുന്നത് . കൊച്ചി നഗരത്തിലും ഇവരുടെ സംഘാംഗങ്ങളെെ അറസ്റ്റ് ചെയ്തിരുന്നു . ഇതിൻറെ തുടർച്ചയായി നടത്തിയ പരിശോധനയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

  ഇതിനിടെ കഴിഞ്ഞ ദിവസം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി . മത്തള്ളൂർ മടക്കത്താനം കൂട്ടത്തേൽ വീട്ടിൽ വിജയൻ ആണ് വാഴക്കുളം പോലീസിന്‍റെ പിടിയിലായത്. ഇടക്കാട്ടുകയറ്റം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിന്‍റെ വീടിനു സമീപമുള്ള ഷെഡ്ഡിൽ അസമയത്ത് വിജയനും കൂട്ടുകാരും വന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

  തിങ്കളാഴ്ച യുവാവ് വാടകയ്ക്ക് താമസിക്കുന്ന വീടിന്‍റെ ഗേറ്റിനു മുൻവശം സ്കൂട്ടർ വട്ടം വച്ച് തടഞ്ഞ് നിർത്തി യുവാവിനെ അരിവാളിന് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച അമ്മയെയും സഹോദരിയെയും ആക്രമിച്ചു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എസ് സതീഷ്കുമാർ, എസ്.ഐ. മാത്യു അഗസ്റ്റിൻ എ.എസ്.ഐ പി വി എൽദോസ്, എസ്.സി.പി.ഒ മാരായ റജി തങ്കപ്പൻ, വർഗ്ഗീസ് ടി വേണാട്ട് എന്നിവരാണ് ഉണ്ടായിരുന്നത്.
  Published by:Arun krishna
  First published: