ചെന്നൈ: കവർച്ച നടത്താനെത്തിയ വീട്ടില്‍ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളൻ കൈയോടെ പൊക്കി പൊലീസ്. രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥൻ (27) ആണ് പിടിയിലായത്.മദ്യപിച്ചെത്തിയ സ്വാതിതിരുനാഥൻ മേൽക്കൂരയുടെ ഓടുകളിളക്കി അകത്തുകടന്നു.
വീട്ടിൽ നിന്ന് കവര്‍ച്ച നടത്തിയ വസ്തുക്കളെല്ലാം കിടപ്പുമുറിയിൽ കൂട്ടിയിട്ടശേഷം കൈയിൽ കരുതിയിരുന്ന മദ്യവും ബിരിയാണിയും കഴിച്ച് ഉറങ്ങിപ്പോവുകയായിരുന്നു. ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ട വീട്ടിലാണ് കവർച്ച നടത്താനെത്തിയത്.
Also Read-ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ കൊന്ന പ്രതിക്ക് ‘പ്രകോപനം’ പരിഗണിച്ച് ശിക്ഷായിളവ്
വീടിന്റെ ഓടുകൾ ഇളക്കിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരം വീട്ടുടമയെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസുമായി സ്ഥലത്തെത്തിയപ്പോൾ കിടപ്പുമുറിയിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങുന്ന സ്വാതിതിരുനാഥനെയാണ് കണ്ടത്.
പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തശേഷം ചോദ്യം ചെയ്ചപ്പോൾ വീട്ടിൽ ആളില്ലാത്തതിനാൽ പതുക്കെ പോകാമെന്ന് കരുതിയതാണെന്നും ക്ഷീണത്തിൽ ഉറങ്ങിപ്പോയതാണെന്നുമാണ് മൊഴി നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.