അമരാവതി: അവനവന് കുഴിക്കുന്ന കുഴിയില്‍ വീഴുക എന്ന് കേട്ടിട്ടില്ലേ ഇവിടെ അവനവന് തുരന്ന ദ്വാരത്തില്‍ കുടുങ്ങുകയാണ് ചെയ്തത്. ആന്ധ്രപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ മോഷ്ടിക്കാന്‍(Theft) കയറിയ കള്ളനാണ്(Thief) ഈ ഗതി വന്നത്. മതില് തുരന്ന് ക്ഷേത്രത്തില്‍ മോഷണത്തിന് കയറിയതാണ് തിരിച്ചിറങ്ങിയപ്പോള്‍ മതിലിന്റെ ദ്വാരത്തില്‍ കുടുങ്ങുകയും ചെയ്തു.
മതില് തുരന്ന് അകത്തു കടന്ന് വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷ്ടിച്ച് കടന്നു കളയാനായിരുന്നു ഇയാളുടെ പദ്ധതി. മോഷണം കഴിഞ്ഞ് അകത്തേക്ക് കയറിയ ദ്വാരത്തിലൂടെ തന്നെ പുറത്തിറങ്ങാന്‍ ശ്രമിച്ചതാണ് എന്നാല്‍ എളുമായിരുന്നില്ല ഇറക്കം. കുടുങ്ങുക മാത്രമല്ല അതി്ല് നിന്ന് ഇറങ്ങാനുള്ള എല്ലാ ശ്രമങ്ങളും വിഫലമാവുകയും ചെയ്തു.
ഒടുവില്‍ അതില്‍ നിന്ന് രക്ഷപെടാന്‍ സഹായത്തിന് നിലവിളിക്കേണ്ടി വന്നു. മോഷ്ടാവിന്റെ കരച്ചില് കേട്ട് നാട്ടുകാര്‍ ഓടിയെത്തി. നാട്ടുകാരെത്തി രക്ഷിക്കുക മാത്രമല്ല ചെയ്തത് കൈയോടെ പൊക്കി കള്ളനെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയതു.
ഏപ്രില്‍ അഞ്ചിന് ശ്രീകാകുളം ജില്ലയിലെ കാഞ്ചിലി മണ്ഡലത്തിലെ ജഡിമുടി ഗ്രാമത്തിലാണ് സംഭവം. പാപ്പാറാവു എന്ന മോഷ്ടാവ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
Arrest |കഞ്ചാവ് വില്‍പ്പന സംഘവുമായി ബന്ധം; രണ്ടു കിലോ കഞ്ചാവുമായി പോലീസുകാരന് പിടിയില്‍
കോയമ്പത്തൂര്‍: കഞ്ചാവ് വില്‍പ്പന സംഘവുമായി ബന്ധമുള്ള പോലീസുകാരനെ കോയമ്പത്തൂരില്‍ അറസ്റ്റ് ചെയ്തു. ആംഡ് റിസര്‍വ് പോലീസിലെ കോണ്‍സ്റ്റബിള്‍ ഗണേഷ്കുമാറാണ് (33) പിടിയിലായത്. പോലീസ് റിക്രൂട്ടിങ് സ്കൂള്‍ ക്വാര്‍ട്ടേഴ്സിലെ ഇയാളുടെ മുറിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. ഇയാളെ സിറ്റി പോലീസ് കമ്മിഷണര്‍ പ്രദീപ്കുമാര്‍ സസ്പെന്‍ഡ് ചെയ്തു.
മൂന്ന് ദിവസം മുമ്പ് കഞ്ചാവ് വില്‍പ്പനക്കാരായ ഒരു സംഘം പുതുക്കോട്ട ജില്ലയില്‍ പോലീസിന്റെ പിടിയിലായിരുന്നു. ഗണേശ്കുമാറില്‍ നിന്നാണ് കഞ്ചാവ് കിട്ടിയതെന്ന് അവര്‍ മൊഴി നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.