നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'ചൊറിയാൻ' വേണ്ടി മാസ്ക് താഴ്ത്തി; മുഖം സിസിറ്റിവിയില്‍ പതിഞ്ഞതോടെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്

  'ചൊറിയാൻ' വേണ്ടി മാസ്ക് താഴ്ത്തി; മുഖം സിസിറ്റിവിയില്‍ പതിഞ്ഞതോടെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്

  യുവതിയുടെ കണ്ണുവെട്ടിച്ച് അവരുടെ പഴ്സുമായി കടന്നു കളയുന്നതിനിടെ മുഖം ചൊറിയുന്നതിനായി ഇയാൾ ഫേസ് മാസ്ക് ഒന്നു താഴ്ത്തിയിരുന്നു. ആ ദൃശ്യങ്ങൾ കൃത്യമായി തന്നെ സിസിറ്റിവിയിൽ പതിയുകയും ചെയ്തു.

  face mask

  face mask

  • Share this:
   കൊൽക്കത്ത: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഫേസ് മാസ്ക് നിർബന്ധമാക്കിയതോടെ പണി ആയിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥർക്ക്. എല്ലാവരും മുഖം പകുതി മറച്ചിരിക്കുന്നതിനാൽ ആരെങ്കിലും എന്തെങ്കിലും തട്ടിപ്പ് നടത്തി മുങ്ങിയാൽ പോലും എളുപ്പത്തിൽ ആളെ കണ്ടെത്തുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെ ആയിരിക്കുകയാണ്. കിട്ടിയ അവസരം മോഷ്ടാക്കളും തട്ടിപ്പുകാരും വേണ്ട വിധം ഉപയോഗപ്പെടുത്തുന്നുമുണ്ട്.

   Also Read-'സൗരവ് ഗാംഗുലിയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ചിലർ ആഗ്രഹിച്ചു; സമ്മർദ്ദം ചെലുത്തി': വിവാദപ്രസ്താവനയുമായി സിപിഎം നേതാവ്

   കൊൽക്കത്തയിൽ നിന്നുള്ള ഒരു കള്ളനും മഹാമാരിയുടെ ഈ അവസരം വേണ്ടത്ര മുതലെടുത്തു. മാസ്ക് ധരിച്ചെത്തി ഷോപ്പിംഗ് മാളുകളിലും മറ്റും കടന്ന് പഴ്സ് അടക്കം അടിച്ചു മാറ്റുന്നതായിരുന്നു രീതി. എല്ലാവരും മാസ്ക് ധരിച്ചു നടക്കുന്നതിനാൽ ഇയാളുടെ മുഖം ഒരിക്കലും വ്യക്തമായതുമില്ല. എന്നാൽ പലനാൾ കള്ളം ഒരുനാൾ പിടിയിൽ എന്ന് പറയുന്നത് പോലെ ഈ കള്ളനും ഒടുവിൽ പൊലീസില്‍ വലയിലാവുകയും ചെയ്തു.

   Also Read-ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവർക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം; പുതിയ പ്രഖ്യാപനവുമായി ഒഡീഷ സർക്കാർ

   ക്രിസ്മസ് ദിനത്തിൽ കൊൽക്കത്തയിലെ കിഡ്ഡര്‍പോർ മാളിൽ ഒരു യുവതിയുടെ കണ്ണുവെട്ടിച്ച് അവരുടെ പഴ്സുമായി കടന്നു കളയുന്നതിനിടെ മുഖം ചൊറിയുന്നതിനായി ഇയാൾ ഫേസ് മാസ്ക് ഒന്നു താഴ്ത്തിയിരുന്നു. ആ ദൃശ്യങ്ങൾ കൃത്യമായി തന്നെ സിസിറ്റിവിയിൽ പതിയുകയും ചെയ്തു. ഇയാൾ തട്ടിയെടുത്ത പഴ്സിൽ 99300 രൂപയും ഒപ്പം കുറച്ച് ഡോളറും യൂറോയുമുണ്ടായിരുന്നു. സിസിറ്റിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആളെ കണ്ടെത്തിയ പൊലീസ് ന്യൂഇയർ ദിനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.   സിൻസിര ബാസാർ സ്വദേശിയായ രത്തൻ ഭട്ടചാര്യ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഇയാൾക്ക് ലോക്ക്ഡൗണിൽ ജോലി നഷ്ടമായിരുന്നു. ഇതിനെ തുടർന്നാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. ഫേസ് മാസ്ക് ധരിച്ചെത്തുന്നതിനാൽ ആളെ തിരിച്ചറിയാനാകില്ല എന്ന അവസരവും ഇയാൾ വേണ്ട രീതിയിൽ തന്നെ മുതലെടുക്കുകയായിരുന്നു.
   Published by:Asha Sulfiker
   First published:
   )}