തിരുവനന്തപുരം: ആവശ്യം കഴിഞ്ഞ് മോഷ്ടിച്ച കാർ ഒരു കേടും വരുത്താതെ തിരികെ വീടിനു സമീപം കൊണ്ടിട്ട ശേഷം മോഷ്ടാവ് മുങ്ങി. ന്ദിയോട് ചെല്ലഞ്ചിയിൽ മുൻ പഞ്ചായത്ത് മെംബർ ചെല്ലഞ്ചി പ്രസാദിന്റെ വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറാണ് ശനിയാഴ്ച രാത്രിയിൽ മോഷണം പോയത്. എന്നാൽ അടുത്ത ദിവസം രാവിലെ വീടിന്റെ മുന്നിലെ റോഡിനോട് ചേർന്നു തിരികെ കൊണ്ടിട്ട നിലയിലും കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി 11.40നാണ് സംഭവം.
Also read-വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
കാറിനുള്ളിൽ ഒട്ടുപാലിന്റെ അംശം കണ്ടെത്തിയിരുന്നു. മോഷ്ടിച്ച റബർഷീറ്റ് കൊണ്ടു പോകാൻ കാർ ഉപയോഗിച്ചതാകാമെന്നാണ് വിലയിരുത്തൽ. സമീപ പ്രദേശമായ അരുവിപ്പുറത്ത് ചിലയിടങ്ങളിൽ നിന്ന് റബർ ഷീറ്റ് മോഷണം പോയതായി വിവരമുണ്ടായിരുന്നു. സമീപത്തെ ചില വീടുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ചെല്ലഞ്ചിയിൽ നിന്ന് ത്രിവേണി, പാണയം വഴിയാണത്രെ പോയത്. എന്നാൽ തിരികെ കൊണ്ടിട്ടത് എതിർ ദിശയിലാണ്. സപ്തപുരം വഴി വന്നു എന്നാണ് നിഗമനം. അധിക ദൂരമൊന്നും ഓടിയിട്ടില്ല എന്നാണ് ഉടമ പറയുന്നത്. പൊലീസ് എത്തി പരിശോധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.