നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാർ മോഷ്ടിച്ചു; വയോധികയെ സുരക്ഷിതയായി ഇറക്കിവിട്ടു; കാർ നാളെ തിരികെ ഏൽപ്പിക്കാമെന്ന് ഉറപ്പ്

  കാർ മോഷ്ടിച്ചു; വയോധികയെ സുരക്ഷിതയായി ഇറക്കിവിട്ടു; കാർ നാളെ തിരികെ ഏൽപ്പിക്കാമെന്ന് ഉറപ്പ്

  ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന യുവാവ് ഡ്രൈവർ പോയ സമയത്ത് കാറിനകത്തു കയറി സ്റ്റാർട്ട് ചെയ്യുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇങ്ങനെയുമൊരു മോഷ്ടാവോ? കാർ മോഷ്ടിച്ച് കടന്നു കളയുന്നതിനിടയിൽ കാറിൽ അകപ്പെട്ട വയോധികയെ സുരക്ഷിതയായി ഇറിക്കി വിട്ടു. ഇറക്കി വിടുമ്പോൾ വയോധികയോട് വീടിന്റെ അഡ്രസ് ആവശ്യപ്പെടുകയും അടുത്ത ദിവസം കാർ വീട്ടിലെത്തിക്കുമെന്ന് അറിയിക്കുകയും ചെയ്ത് ഒരു മോഷ്ടാവ്. പഞ്ചാബിലെ ജലന്ധറിലാണ് വ്യത്യസ്തമാ മോഷണം നടന്നത്.

   ജലന്ധറിലെ മോഡൽ ടൗണിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. 77 കാരിയായ ബൽവീർ കൗറിന്റെ കാറാണ് മോഷ്ടാവ് എടുത്തത്. കാർ എടുക്കുമ്പോൾ ബൽവീർ കാറിനകത്തായിരുന്നു.

   ടൗണിലെ മാർക്കറ്റിലേക്ക് കാറുമായി പോയതായിരുന്നു ബൽവീർ. ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. ബൽവീറിനെ കാറിലിരുത്തി അടുത്തുള്ള കടയിലേക്ക് പോയതായിരുന്നു ഡ്രൈവർ. തിരിച്ചെത്തിയപ്പോൾ കാറും കാറിനുള്ളിലുണ്ടായിരുന്ന ബൽവീറിനേയും കാണുന്നില്ല.

   ബൽവീർ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കാർ മോഷണം പോയ വിവരവും തുടർന്നുണ്ടായ സംഭവങ്ങളും പൊലീസിനെ അറിയിച്ചത്. ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന യുവാവ് ഡ്രൈവർ പോയ സമയത്ത് കാറിനകത്തു കയറി സ്റ്റാർട്ട് ചെയ്യുകയായിരുന്നു.

   താക്കോൽ കാറിനകത്തു വെച്ചായിരുന്നു ഡ്രൈവർ പുറത്തേക്ക് പോയത്. ഇതിനിടയിൽ ഓടിയെത്തിയ യുവാവ് കാറിൽ കയറി സ്റ്റാർട്ട് ചെയ്ത് പോകുകയായിരുന്നു. പേടിച്ചരണ്ട ബൽവീർ കാറിനുള്ളിൽ നിന്ന് നിലവിളിക്കുന്നുണ്ടായിരുന്നു.

   You may also like:അമ്മയുമായി വഴക്കുണ്ടാക്കി പറമ്പിൽ കുഴിയെടുക്കാൻ ആരംഭിച്ചു; ആറ് വർഷമെടുത്ത് നിർമിച്ചത് ഉഗ്രൻ ഗുഹ

   അൽപ്പ ദൂരം കാറുമായ പോയശേഷം വണ്ടി നിർത്തി വയോധികയോട് യുവാവ് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനടയിൽ തന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അഡ്രസ് പറയാനും കാർ അടുത്ത ദിവസം വീട്ടിൽ തിരികെ എത്തിക്കുമെന്നും യുവാവ് പറഞ്ഞതായി ബൽവീർ പറയുന്നു.

   You may also like:പുഴുക്കളെ ആരോഗ്യകരമായ ഭക്ഷണമാക്കി മാറ്റാം; തീൻമേശയിലേക്ക് പുഴു വിഭവങ്ങളെത്തിക്കാൻ കുവൈറ്റ് വ്യവസായി

   വഴിയിൽ ഇറങ്ങിയ ബൽവീർ അതുവഴി പോയ ഒരാളുടെ സഹായത്തോടെ ഡ്രൈവറെ വിളിച്ച് താൻ സുരക്ഷിതയാണെന്നും വീട്ടിലേക്ക് വരാനും ആവശ്യപ്പെടുകയായിരുന്നു. ബൽവീർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അജ്ഞാതനായ മോഷ്ടാവിനായുള്ള തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.

   അതേസമയം, അടുത്ത ദിവസം കാർ തിരികേ ഏൽപ്പിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ കിട്ടിയിട്ടില്ലെന്നും ബൽവീർ പറയുന്നു.

   യുഎസ്സിലാണ് ബൽവീറിന്റെ കുടുംബം താമസിക്കുന്നത്. അടുത്തിടെയാണ് മോഡൽ ടൗണിലുള്ള വീട്ടിൽ ബൽവീർ തിരിച്ചെത്തിയത്. ജലന്ധറിലുള്ള ഇൻകംടാക്സ് കോളനി മാർക്കറ്റിൽ മൊബൈൽ വിൽക്കാനായിരുന്നു ബൽവീർ ഡ്രൈവർക്കൊപ്പം പുറപ്പെട്ടത്.
   Published by:Naseeba TC
   First published:
   )}