പൊലീസിൽ നിന്നും രക്ഷപെടാൻ ‘വന്ദേമാതരം’ ഉറക്കെ വിളിച്ച് നാലാം നിലയിൽ നിന്നും ചാടി; മോഷ്ടാവ് മരിച്ചു
പൊലീസിൽ നിന്നും രക്ഷപെടാൻ ‘വന്ദേമാതരം’ ഉറക്കെ വിളിച്ച് നാലാം നിലയിൽ നിന്നും ചാടി; മോഷ്ടാവ് മരിച്ചു
വന്ദേമാതരം എന്ന് ഉറക്കെ വിളിച്ച് യുവാവ് അടുത്ത കെട്ടിടത്തിലേക്ക് ചാടാൻ ശ്രമിച്ചു. എന്നാൽ താഴേക്ക് വീഴുകയായിരുന്നു.
Last Updated :
Share this:
മുംബൈ: പൊലീസിൽ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടിയ മോഷ്ടാവിന് ദാരുണാന്ത്യം. മുംബൈ കൊളാബ പ്രദേശത്തെ ചർച്ച്ഗേറ്റിന് സമീപമാണ് സംഭവം. പൊലീസിനെ കണ്ടതും നാലാം നിലയിൽ നിന്ന് ഇയാൾ താഴേക്ക് ചാടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല.
പുലർച്ചെ നാലുമണിയോടെയാണ് 25 കാരൻ പാർപ്പിട സമുച്ചയത്തിലെത്തിയതെന്ന് സമീപവാസികൾ പറയുന്നു. പ്രധാന ഗേറ്റിലെ സെക്യൂരിറ്റിയെ കണ്ണുവെട്ടിച്ച് മറ്റൊരു ഗേറ്റ് ചാടിക്കിടന്നാണ് ഇയാൾ കെട്ടിടത്തിലെത്തിയത്. കെട്ടിടത്തിൽ ഒരാൾ അതിക്രമിച്ച് കയറിയെന്ന് മനസ്സിലായതോടെ സെക്യൂരിറ്റി എല്ലാവർക്കും ജാഗ്രതനിർദേശം നല്‍കുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയതോടെ ഇയാൾ പൈപ്പിലൂടെ കയറി കെട്ടിടത്തിന്റെ മുകളിലേക്കെത്തി. താഴെയിറങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല. തുടർന്ന് കെട്ടിടത്തിന് മുകളിൽ കയറി യുവാവിനെ പിടികൂടാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ വന്ദേമാതരം എന്ന് ഉറക്കെ വിളിച്ച് യുവാവ് അടുത്ത കെട്ടിടത്തിലേക്ക് ചാടാൻ ശ്രമിച്ചു. എന്നാൽ താഴേക്ക് വീഴുകയായിരുന്നു. താഴേവീണ് ഗുരുതരമായി ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രോഹിത് എന്ന യുവാവാണ് മരിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിശ്വകാന്ത് കൊലേക്കർ പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ബന്ധുക്കൾക്കായി അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.