• HOME
  • »
  • NEWS
  • »
  • crime
  • »
  • DYSPയ്ക്ക് മുന്നിൽ റിട്ടയർമെന്റ് പ്രഖ്യാപനം നടത്താനെത്തിയ കളളൻ അറസ്റ്റിൽ

DYSPയ്ക്ക് മുന്നിൽ റിട്ടയർമെന്റ് പ്രഖ്യാപനം നടത്താനെത്തിയ കളളൻ അറസ്റ്റിൽ

മാല മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ബിനു കഴിഞ്ഞ 21-നാണ് പുറത്തിറങ്ങിയത്.

  • Share this:
ചെങ്ങന്നൂർ: പൊലീസ് ഉദ്യോഗസ്ഥന് മുന്നില്‍ വിരമിക്കൽ പ്രഖ്യാപനം നടത്തിയ കള്ളൻ ബൈക്ക് മോഷ്ടിച്ചതിന് പിടിയില്‍. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടില്‍ ബിനു തോമസാ(31)ണ് അറസ്റ്റിലായത്. ബൈക്കുകളോടുള്ള ഹരമായിരന്നു ബിനുവിനെ മോഷണത്തിലേക്ക് നയിച്ചത്. ബൈക്കിലെത്തി മാല മോഷ്ടിച്ചതുൾപ്പെടെ നിരവധി കേസുകളിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട് ബിനു.

തിങ്കളാഴ്ച ചെങ്ങന്നൂരിലെ ഓഫീസിലെത്തി ഡിവൈഎസ്പി ഡോ. ആര്‍ ജോസിന് മുന്നിൽ ഹാജരായി ഇനി മോഷ്ടിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ബിനുവിനെ ആദ്യമായി പിടികൂടി പൊലീസ് ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി. വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് മുൻപ് ഒരാഴ്ചക്കിടെ രണ്ടു ബൈക്കുകൾ ബിനു മോഷ്ടിച്ചിരുന്നു. ഇത് അവസാന മോഷണമായി കണ്ട് പൊലീസ് ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.



മാല മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ബിനു കഴിഞ്ഞ 21-നാണ് പുറത്തിറങ്ങിയത്. മാല മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ബിനു കഴിഞ്ഞ 21-നാണ് പുറത്തിറങ്ങിയത്. ഇതിനുപിന്നാലെയാണ് രണ്ടു ബൈക്കുകള്‍ മോഷ്ടിച്ചത്. സംഭവംകേട്ട ശേഷം ഡിവൈ.എസ്.പി. രണ്ടുമണിക്കൂറോളം ബിനുവുമായി സംസാരിച്ച് കൗണ്‍സലിങ് നല്‍കി. താന്‍ അവസാനമായി മോഷ്ടിച്ച് ചെങ്ങന്നൂര്‍ ടൗണിന് അടുത്ത് ഒളിപ്പിച്ച ബൈക്കുകൾ കാണിച്ചുനൽകുകയും ചെയ്തു.
Published by:Jayesh Krishnan
First published: