• HOME
  • »
  • NEWS
  • »
  • crime
  • »
  • അങ്കണവാടിയില്‍ കയറി കഞ്ഞിവച്ചു കുടിക്കുന്ന കള്ളൻ പിടിയിൽ

അങ്കണവാടിയില്‍ കയറി കഞ്ഞിവച്ചു കുടിക്കുന്ന കള്ളൻ പിടിയിൽ

രണ്ട് അങ്കണവാടികളിൽ നിന്നായി 4 തവണ കഞ്ഞി വച്ച് കുടിച്ച ശേഷം ഭക്ഷ്യ വസ്തു നശിപ്പിച്ചതായി പൊലീസ് പറഞ്ഞു

  • Share this:
കണ്ണൂർ: അങ്കണവാടിയിൽ കയറി കഞ്ഞി വച്ചു കുടിക്കുന്ന കള്ളൻ കണ്ണൂരിൽ പിടിയിൽ. മട്ടന്നൂർ സ്വദേശി വിജേഷിനെയാണ് കണ്ണൂർ ടൗൺ സി ഐ ബിനു മോഹനനും സംഘവും പിടികൂടിയത്. താണയിലെ അങ്കണവാടിയിൽ നിന്ന് പണവും ഇയാൾ മോഷ്ടിച്ചിരുന്നു. രണ്ട് അങ്കണവാടികളിൽ നിന്നായി 4 തവണ കഞ്ഞി വച്ച് കുടിച്ച ശേഷം ഭക്ഷ്യ വസ്തു നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡി​ലെ വസ്ത്ര വ്യാപാര സ്ഥാനത്തിലും ഇയാൾ മോഷണം നടത്തിയിരുന്നു.

വഴിയരികിൽ കറൻസി നോട്ടുകളും പുത്തൻ സെറ്റ് മുണ്ടും

പത്തനംതിട്ട പ്രമാടത്ത് വഴിയിരികില്‍ ചാക്കില്‍ കെട്ടിയ നിലയിൽ കറന്‍സി നോട്ടുകളും പുത്തന്‍ സെറ്റ് മുണ്ടും ഉപേക്ഷിച്ച നിലയില്‍ കണ്ടത്തി. പ്രമാടം മഹാദേവര്‍ ക്ഷേത്രത്തിന് സമീപം മുട്ടം എന്ന സ്ഥലത്ത് നാട്ടുകാരാണ് നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ച പണമാകാമെന്നാണ് പൊലീസിന്റ
നിഗമനം.
Published by:Rajesh V
First published: