കണ്ണൂര്‍: നഗരപരിസരങ്ങളില്‍ രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ നഗ്ന മോഷ്ടാവ് പിടിയില്‍. കണ്ണൂര്‍ പൊലീസിന്റെ ആസൂത്രിത നീക്കത്തിലാണ് പ്രതി പിടിയിലായത്. വാട്ടര്‍ മീറ്റര്‍ എന്ന് വിളിപ്പേരുള്ള നീലഗിരി സ്വദേശി അബ്ദുള്‍ കബീറിനെയാണ് എ സി പി രത്നകുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം ഇയാള്‍ നഗ്നനായി മോഷണത്തിനിറങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് ഇയാള്‍ ബസ് മാര്‍ഗം വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ശ്രമകരമായ ദൗത്യത്തിലാണ് ശനിയാഴ്ച രാവിലെ പ്രതി വലയിലായത്. പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ ഉടന്‍തന്നെ മോഷണം നടന്ന പ്രദേശത്ത് തെളിവെടുപ്പിനെത്തിക്കും. വിവിധ ജില്ലകളിലായി 11 ഓളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
പകല്‍ സമയങ്ങളില്‍ താമസമില്ലാത്ത വീടുകള്‍ കൃത്യമായി നിരീക്ഷിച്ച് രാത്രി ആ വീടുകളില്‍ മോഷണത്തിനെത്തുകയാണ് ഇയാളുടെ രീതി. ശനി, ഞായര്‍ അവധി ദിവസങ്ങളില്‍ മാത്രം വീട്ടില്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മറ്റും വീടുകളാണ് ഇയാള്‍ സ്ഥിരമായി മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. രണ്ട് വീടുകളില്‍ ഇയാള്‍ മോഷണം നടത്തുന്നതിന്റെയും നഗ്നനായി നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഒളിച്ചുകളിക്കുന്നതിനിടെ 16കാരിയെ വീട്ടില്‍ കയറ്റി പീഡിപ്പിച്ചു; 55കാരന് ഏഴുവര്‍ഷം കഠിനതടവ്
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ തിരുവനന്തപുരം കോട്ടയ്ക്കകം ഒന്നാം പുത്തൻതെരുവിൽ ചിന്ന ദുരൈയ്ക്ക് (55) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ഏഴു വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 3 മാസവും കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറഞ്ഞു. പിഴത്തുകയിൽ 30,000 രൂപ ഇരയായ പെൺകുട്ടിക്ക് നൽകണം.
2020 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുണിക്കടയിൽ ജീവനക്കാരനായിരുന്ന തൂത്തുക്കുടി സ്വദേശിയായ പ്രതി ഒന്നാം പുത്തൻതെരുവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി സംഭവദിവസം സഹോദരനും കൂട്ടുകാരുമായി ചിന്നദുരെയുടെ വീടിനു മുന്നിൽ ഒളിച്ച് കളിക്കുകയായിരുന്നു.
പീഡിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ പ്രതി പെൺകുട്ടിയോട് തന്റെ വീടിനുള്ളിൽ കയറി ഒളിച്ചിരിക്കാൻ പറഞ്ഞു. പെൺകുട്ടിയും സഹോദരനും കൂടി വീട്ടിനുള്ളിൽ കയറി. സഹോദരൻ ഒളിക്കാൻ പോയ തക്കം നോക്കി പ്രതി കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് കൂട്ടുകാരോട് പറഞ്ഞു. വീട്ടുകാർ ഫോർട്ട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. ഫോർട്ട് എസ്ഐമാരായ എസ് വിമൽ, സജു എബ്രഹാം എന്നിവരാണ് അന്വഷണം നടത്തിയത്. പ്രതി ജയിലിൽ കിടന്ന കാലയളവ് കുറച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kannur, Kerala police, Naked man, Thief arrested