തൃശൂര്‍: കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ കടയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന് പണമൊന്നും ലഭിക്കാതെ വന്നതോടെ നിരാശയില്‍ കുറിപ്പെഴുതിവെച്ച് പോയി. ചില്ലുകൊണ്ടുള്ള വാതില്‍ തകര്‍ത്തായിരുന്നു മോഷണശ്രമം. എന്നാല്‍ കടയ്ക്കുള്ളില്‍ നിന്ന് പണം ഒന്നും ലഭിച്ചില്ല തുടര്‍ന്നാണ് തകര്‍ത്ത ചില്ലുവാതിലിന്റെ കഷ്ണത്തില്‍ കുറിപ്പെഴുതിവെച്ചത്.
'പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഗ്ലാസ് ഡോര്‍ പൂട്ടിയിട്ടിത്. വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു' എന്നായിരുന്നു കുറിപ്പ്. പണമൊന്നും ലഭിക്കാത്തതില്‍ കള്ളന് നിരാശ കാരണം എഴുതിയതാകാമെന്ന് പൊലീസ് സംശയിക്കുന്നു.
എന്നാല്‍ സമീപത്തുള്ള രണ്ടു കടകളിലും കള്ളന് കയറിയിരുന്നു. ഒരു കടയില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും മോഷ്ടിച്ചു. ഏതായാലും സമാനമായി മോഷണസ്ഥലത്ത് എഴുതിവയ്ക്കുന്ന ശീലമുള്ള കള്ളന്മാരുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി കാമറകളുടെ സഹായത്തോടെയും കള്ളനെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഭാര്യ കാമുകനൊപ്പം നാടുവിട്ടു; ആദ്യത്തെ രണ്ടു ഭര്ത്താക്കന്മാര് പരാതിയുമായി പൊലീസില്‍
നാഗ്പുര്‍: നാടുവിട്ടുപോയ ഭാര്യയെ തിരിച്ചുകൊണ്ടുവരണമെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി ആദ്യത്തെ രണ്ടു ഭര്ത്താക്കന്മാര്. നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവതി രണ്ടാമത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. എ്ന്നാല്‍ അന്നു മുതല്‍ ഇവര്‍ എവിടെയാണ് പോയതെന്ന് ഭര്ത്താക്കന്മാര്ക്ക് അറിയില്ല. എന്നാല്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാളുമൊത്താണ് ഇവര്‍ പോയതെന്ന വിവരം മാത്രമാണ് ഭര്ത്താക്കന്മാര്ക്ക് അറിയുന്നത്.
തുടര്‍ന്നാണ് ഭര്ത്താക്കന്മാര് ഭര്യയെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. പ്രണയിച്ചാണ് ഇവര്‍ ആദ്യഭര്‍ത്താവുമായി വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. വിവാഹത്തിന് നാല് വര്‍ഷത്തിന് ശേഷം പരിചയപ്പെട്ട ഒരു സുഹൃത്തുമായി പ്രണയത്തിലാകുകയും അയാളെ വിവാഹം ചെയ്യുകയും ചെയ്തു.
ഭാര്യയ്ക്ക് മൂന്നാമതും ഒരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ രണ്ടാമത്തെ ഭര്‍ത്താവ് ഇവരുടെ ആദ്യ ഭര്‍ത്താവിനെ കണ്ടെത്തി ഇക്കാര്യം ഇയാളെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ആയിരുന്നു.
ഇവരുടെ ആദ്യ ഭര്‍ത്താവ് കല്‍പ്പണിക്കാരനാണ്. രണ്ടാമത്തെയാള്‍ ഒപ്റ്റിക് ഫൈബര്‍ വിരിക്കുന്ന ജോലിയാണ് ചെയ്യുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് രണ്ടാമത്തെ ഭര്‍ത്താവിനെ വിവാഹം ചെയ്യുന്നത്. ഇവരുടെ പരാതിയില്‍ സൊനഗോന് പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.