• HOME
  • »
  • NEWS
  • »
  • crime
  • »
  • Theft| ടിവി സ്ക്രീനിൽ 'ഐ ലൗവ് യു' എന്നെഴുതി; വീട്ടിൽ കയറി 20 ലക്ഷം രൂപയുടെ ആഭരണങ്ങളും 1.5 ലക്ഷം രൂപയും മോഷ്ടിച്ചു

Theft| ടിവി സ്ക്രീനിൽ 'ഐ ലൗവ് യു' എന്നെഴുതി; വീട്ടിൽ കയറി 20 ലക്ഷം രൂപയുടെ ആഭരണങ്ങളും 1.5 ലക്ഷം രൂപയും മോഷ്ടിച്ചു

20 ലക്ഷം രൂപ വില വരുന്ന സ്വർണം, വെള്ളി ആഭരണങ്ങളും 1.5 ലക്ഷം രൂപയുമാണ് നഷ്ടമായത്.

  • Share this:
    വിചിത്രമായ സന്ദേശം എഴുതിവെച്ച് പണവും സ്വർണവുമായി മുങ്ങി കള്ളൻ. ഗോവയിലെ മാർഗോ എന്ന സ്ഥലത്താണ് സംഭവം. ഇവിടെയുളള ബംഗ്ലാവിലാണ് മോഷണം നടന്നത്. 20 ലക്ഷം രൂപയുടെ ആഭരണങ്ങളും 1.5 ലക്ഷം രൂപയുമാണ് വീട്ടിൽ നിന്ന് മോഷണം പോയത്.

    അസിബ് ചെക്ക് എന്നയാളാണ് വീട്ടുടമ. രണ്ട് ദിവസം അവധി ചെലവഴിക്കാൻ വീട് പൂട്ടി പോയതായിരുന്നു ഇദ്ദേഹം. തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസ്സിലായത്. ചൊവ്വാഴ്ച്ചയാണ് സംഭവം. ബുധനാഴ്ച്ച തന്നെ അസിബ് പൊലീസിൽ പരാതി നൽകി. 20 ലക്ഷം രൂപ വില വരുന്ന സ്വർണം, വെള്ളി ആഭരണങ്ങളും 1.5 ലക്ഷം രൂപയുമാണ് നഷ്ടമായത്.

    ഇതുകൂടാതെ, വീട്ടുടമയ്ക്കായി വിചിത്രമായ ഒരു കുറിപ്പും മോഷ്ടാവ് ഉപേക്ഷിച്ചിരുന്നു. വീട്ടിലെ ടിവി സ്ക്രീനിൽ മാർക്കർ കൊണ്ട് 'ഐ ലൗവ് യൂ' എന്നെഴുതിവെച്ചാണ് മോഷ്ടാവ് പണവും സ്വർണവുമായി കടന്നു കളഞ്ഞതെന്ന് പൊലീസ് പറയുന്നു.

    Also Read-<strongകണ്ണൂർ തലശ്ശേരി പാർക്കിലെ ഒളിക്യാമറയിൽ സംഘങ്ങൾ നിരവധി പേരെ കുടുക്കി; ദൃശ്യങ്ങൾ വൈറൽ

    സംഭവത്തിൽ പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

    കരിപ്പൂരിൽ ഒന്നര കോടിയുടെ സ്വർണം പിടികൂടി

    കരിപ്പൂരിൽ പോലീസിന്റെ വന്‍ സ്വര്‍ണ്ണ വേട്ട. 1.5 കോടി വില വരുന്ന രണ്ടേ മുക്കാല്‍ കിലോയിലധികം സ്വര്‍ണ്ണ മിശ്രിതമാണ് കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിച്ചത്. ബെഹ്റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ ഇന്ന് പുലര്‍ച്ചെ 1.30 മണിക്ക് എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസലാം (40) എന്നയാളില്‍ നിന്നാണ് പോലീസ് 2.791 കിലോ സ്വർണം പിടികൂടിയത്.

    മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം, പ്ലാസ്റ്റിക് കവറിനുള്ളിലാക്കിയ ശേഷം തുണികൊണ്ടുള്ള ബെല്‍റ്റിനുള്ളിലൊളിപ്പിച്ച് അരയില്‍ കെട്ടിവെച്ച രൂപത്തിലും, മിശ്രിത രൂപത്തിലുള്ള 774 ഗ്രാം സ്വര്‍ണ്ണം മൂന്ന് ക്യാപ്സൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് അബ്ദുസലാം കടത്താൻ ശ്രമിച്ചത്.
    Published by:Naseeba TC
    First published: