ലോക്ക് ഡൗണിനിടെ മദ്യശാല കുത്തിത്തുറന്നു; മോഷ്ടിച്ചത് ഒരു ലക്ഷം രൂപയുടെ മദ്യം

തൊട്ടടുത്ത കടയില്‍ കയറി പത്ത് പാക്കറ്റ് സിഗററ്റും മോഷ്ടിച്ചു

News18 Malayalam | news18-malayalam
Updated: April 3, 2020, 3:47 PM IST
ലോക്ക് ഡൗണിനിടെ മദ്യശാല കുത്തിത്തുറന്നു; മോഷ്ടിച്ചത് ഒരു ലക്ഷം രൂപയുടെ മദ്യം
liquor
  • Share this:
മംഗളൂരു: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനിടെ മംഗളൂരുവിൽ മദ്യവിൽപനശാല കുത്തിത്തുറന്ന് മോഷ്ടാക്കൾ ഒരു ലക്ഷം രൂപയുടെ മദ്യം കടത്തിക്കൊണ്ടു പോയി. മംളൂരു ഉള്ളാൽ എന്ന സ്ഥലത്തെ 'മൈസൂർ സെയിൽസ് ഇന്റർനാഷണൽ വൈൻ ഷേപ്പിൽ' ആണ് മോഷണം നടന്നതെന്ന് പൊലീസ് പറയുന്നു.

മദ്യശാലയുടെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. മോഷണം  പോയവയിൽ  വിലകൂടിയതും വില  കുറഞ്ഞതുമായ ബ്രാൻഡുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് പൊലീസ് നൽകുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ കർണാടകത്തിലെ മദ്യശാലകളെല്ലാം അടച്ചിട്ടിരുന്നു.

You may also like:ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി‍ [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം [NEWS]ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്‍ [NEWS]

ടയിലെ സിസിടിവി റെക്കോഡറും കള്ളന്മാര്‍ കൊണ്ടുപോയി. തൊട്ടടുത്ത കടയില്‍ കയറി പത്ത് പാക്കറ്റ് സിഗററ്റും മോഷ്ടിച്ച ശേഷമാണ് കള്ളന്മാര്‍ പോയതെന്നും പൊലീസ് പറയുന്നു.

 


First published: April 3, 2020, 3:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading