മദ്യശാലയില്‍ മോഷ്ടിക്കാനെത്തിയ കള്ളന്മാര്ക്ക് ഒടുവില്‍ മദ്യം തന്നെ കെണിയായി. തമിഴ്നാട്ടിലെ തിരുവള്ളൂരിന് സമീപം കവരപ്പേട്ടയിലെ ടാസ്മാക്കില്‍ മോഷണത്തിനെത്തിയ രണ്ട് കള്ളന്മാരാണ് പിടിയിലായത്. പള്ളികരണൈ സ്വദേശി സതീശ്, വിഴുപ്പുറം സ്വദേശി മുനിയന്‍ എന്നിവരാണ് പിടിയിലായത്. രാത്രിയോടെ ജീവനക്കാര്‍ മദ്യശാലപൂട്ടി പോയതിന് പിന്നാലെ സ്ഥലത്തെത്തിയ മോഷ്ടാക്കള്‍ ഭിത്തിതുരന്ന് അകത്ത് കയറുകയായിരുന്നു..
മോഷണം നടത്തി മടങ്ങുന്നതിന് മുന്‍പ് മദ്യശാലയില്‍ സൂക്ഷിച്ചിരുന്ന മദ്യത്തില്‍ ഇരുവരുടെയും കണ്ണുകളുടക്കി. തുടര്‍ന്ന് മദ്യപിച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട കള്ളന്മാര് ടാസ്മാക്കില്‍ തന്നെ കിടന്ന് ഉറങ്ങിപോകുകയായിരുന്നു.
ഈസമയം, രാത്രികാല പരിശോധനയ്ക്കിറങ്ങിയ തിരുവള്ളൂര്‍ പോലീസ് പൂട്ടിയിട്ടിരുന്ന ടാസ്മാക്കില്‍ നിന്ന് ശബ്ദം കേട്ടതോടെ സ്ഥലത്ത് പരിശോധന നടത്തിയതോടെ കള്ളന്മാര് കുടുങ്ങുകയായിരുന്നു. ഇവരില്‍ നിന്ന് 14000 രൂപയും പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Liquor Shop, Robbery