പാലക്കാട്: വായ്പ നൽകാമെന്ന് പറഞ്ഞ് അട്ടപ്പാടിയിലെ ആദിവാസികളിൽനിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ ഭാരത് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ യൂണിറ്റ് മാനേജരെയും ക്രഡിറ്റ് മാനേജരെയും പ്രതിയാക്കി പൊലീസ് കേസ് എടുത്തു.
വായ്പ നൽകാമെന്ന പേരില്‍ ഇരുവരും ചേർന്ന് അപേക്ഷ വാങ്ങിയിരുന്നു. തുടർന്ന് ആദിവാസികളുടെ പേരിൽ ലോൺ പാസാക്കുകയും തുക പ്രതികൾ കൈക്കലാക്കുകയും ചെയ്തു. ഇക്കാര്യം അപേക്ഷ നൽകിയവർ അറിഞ്ഞില്ല. ലോൺ തുകയ്ക്ക് പുറമേ തിരിച്ചടവ് തുകയും ഇവർ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ടവരാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.