• HOME
  • »
  • NEWS
  • »
  • crime
  • »
  • 'പലപ്പോഴായി കടത്തിയത് 50 കിലോ സ്വര്‍ണം'; സെറീനയുടെ മൊഴി പുറത്ത്

'പലപ്പോഴായി കടത്തിയത് 50 കിലോ സ്വര്‍ണം'; സെറീനയുടെ മൊഴി പുറത്ത്

പ്രതിഫലമായി 20,000 ദിര്‍ഹവും വിമാനടിക്കറ്റുമാണ് ലഭിച്ചിരുന്നതെന്നും സെറീന

ബിജുവും സെറീനയും

ബിജുവും സെറീനയും

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: വിമാനത്താവളം വഴി എട്ടു കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സെറീനയുടെ മൊഴി പുറത്ത്. പലപ്പോഴായി 50 കിലോ സ്വര്‍ണം കടത്തിയെന്നും സ്വര്‍ണം ഏല്‍പ്പിച്ചത് ജിത്തു എന്നയാളാണെന്നുമാണ് സെറീന നല്‍കിയിരിക്കുന്ന മൊഴി. പ്രതിഫലമായി 20,000 ദിര്‍ഹവും വിമാനടിക്കറ്റുമാണ് ലഭിച്ചിരുന്നതെന്നും പ്രതി വ്യക്തമാക്കിയിട്ടുണ്ട്.

    കേസിലെ മുഖ്യപ്രതി അഡ്വ. എം.ബിജു കഴിഞ്ഞ ദിവസം കൊച്ചി ഡിആര്‍ഐ ഓഫിസില്‍ കീഴടങ്ങിയിരുന്നു. ബിജു നേരിട്ടി  സ്വര്‍ണം കടത്തിയതായും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ സ്വര്‍ണം കടത്തിയിരുന്നത് പിപിഎം ചെയിന്‍സ് ഉടമ മുഹമ്മദാലിക്കു വേണ്ടിയെന്നാണ് ഡി.ആര്‍.ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് സ്വദേശിയായ ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ തുടങ്ങി. പി.പി.എം ചെയിന്‍സ് മാനേജര്‍ അബ്ദുള്‍ ഹക്കീമിന്റെ പങ്ക് നേരത്തെ കണ്ടത്തിയിരുന്നു.

    ഇതിനിടെ കേസില്‍ അറസ്റ്റിലായ ബിജുവിന്റെ ഭാര്യ വിനീത രത്‌നകുമാരിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കഴിഞ്ഞ മേയ് 13നാണ് തിരുമല സ്വദേശിയായ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ സുനില്‍കുമാര്‍ (45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി (42) എന്നിവര്‍ 25 കിലോ സ്വര്‍ണവുമായി വിമാനത്താവളത്തില്‍ പിടിയിലായത്. മസ്‌കത്തില്‍നിന്നെത്തിയ ഇവരെ ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണക്കടത്ത് റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടതോടെ സി.ബി.ഐയും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജുവിന്റെ ഭാര്യ വിനീത നാല് തവണയായി 20 കിലോ സ്വര്‍ണം കടത്തിയതായി ഇവര്‍ ഡി.ആര്‍.ഐയോടെ സമ്മതിച്ചിരുന്നു.

    കേസില്‍ ഒളിവില്‍ കഴിയുന്ന ഇടനിലക്കാരന്‍ തിരുവനന്തപുരം തിരുമല സ്വദേശി വിഷ്ണു സോമസുന്ദരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അറസ്റ്റിലായ സെറീനയുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണന്‍, പഴവങ്ങാടിയിലെ സ്വര്‍ണക്കടയുടമ ഹക്കീമിന്റെ അക്കൗണ്ടന്റ് റാഷിദ് എന്നിവരെ നേരത്തേ ഡി.ആര്‍.ഐ പിടികൂടിയിരുന്നു.

    Also Read തിരുവനന്തപുരം സ്വർണക്കടത്ത് കേസ്: മുഖ്യപ്രതി അഡ്വക്കേറ്റ് ബിജു മനോഹർ കീഴടങ്ങി

    First published: