• HOME
  • »
  • NEWS
  • »
  • crime
  • »
  • ആഡംബര ബസിൽ തായ്‌ലൻഡ് കഞ്ചാവ് കടത്ത്; തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ

ആഡംബര ബസിൽ തായ്‌ലൻഡ് കഞ്ചാവ് കടത്ത്; തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 15 ഗ്രാം തായ്‌ലൻഡ് കഞ്ചാവ് ആണ് ആന്റി നാർക്കോട്ടിക് സംഘം പിടികൂടിയത്

  • Share this:

    തിരുവനന്തപുരം: ആഡംബര ബസിൽ കഞ്ചാവ് കടത്തിയ രണ്ട് തിരുവനന്തപുരം സ്വദേശികൾ പിടിയിൽ. കവടിയാർ സ്വദേശിയായ വരുൺ ബാബു (24) ചുള്ളിമാനൂർ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്. ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്ത് വരുകയായിരുന്ന ആഡംബര ബസ്സില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 15 ഗ്രാം തായ്‌ലൻഡ് കഞ്ചാവ് ആണ് ആന്റി നാർക്കോട്ടിക് സംഘം പിടികൂടിയത്.

    പരശുവയ്ക്കലിൽ നടത്തിയ പരിശോധനയിലാണ് ബംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസ്സ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ബസ്സിൽ നടത്തിയ പരിശോധനയിൽ ഇരുവരുടെയും ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പ്ലാസ്റ്റിക് കവറിനുള്ളില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പിടിയിലായ വരുൺ ബാബു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

    Published by:Naseeba TC
    First published: