HOME /NEWS /Crime / Murder| മദ്യപാനത്തിനിടെ പാടിയ പാട്ടിനെ ചൊല്ലി തർക്കം; ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയത് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് 

Murder| മദ്യപാനത്തിനിടെ പാടിയ പാട്ടിനെ ചൊല്ലി തർക്കം; ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയത് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് 

കൊല്ലപ്പെട്ട മണിച്ചൻ, അറസ്റ്റിലായ പ്രതികൾ (വലത്)

കൊല്ലപ്പെട്ട മണിച്ചൻ, അറസ്റ്റിലായ പ്രതികൾ (വലത്)

അറസ്റ്റിലായവരിൽ ക്ഷേത്ര പൂജാരിയും

  • Share this:

    തിരുവനന്തപുരം: വഴയിലയിൽ ഇന്നലെ രാത്രിയാണ് ഇരട്ടക്കൊലക്കേസിൽ അടക്കം പ്രതിയായ ഗൂണ്ടാ നേതാവ് മണിച്ചൻ എന്ന വിഷ്ണുരൂപ് ആക്രമിക്കപ്പെട്ടത്. ഇന്നു പുലർച്ചെ ഇയാൾ മരിച്ചു. വട്ടിയൂർക്കാവ് സ്വദേശിയാണ് മണിച്ചൻ. ഇയാളുടെ സുഹൃത്തും ക്രിമിനൽ കേസ് പ്രതിയുമായ തിരുമല സ്വദേശി ഹരികുമാർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇവർക്കൊപ്പം മദ്യപിച്ച അരുൺ ജി രാജ്, ദീപക് ലാൽ എന്നിവരെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് പറയുന്നു.

    രണ്ടു ദിവസം മുൻപ് ഹരികുമാറാണ് ലോഡ്ജ് വാടകയ്ക്ക് എടുത്തത്. ഹരികുമാറിൻ്റെ കാൻസർ ചികിത്സയ്ക്കെന്ന പേരിലാണ് വാടകയ്ക്കെടുത്തത്. മദ്യപാനവും ബഹളവും പതിവായതോടെ അടുത്ത മുറിയിൽ ഉള്ളവർ പരാതിപ്പെട്ടു. തുടർന്ന് മുറി ഒഴിയണമെന്ന് ഇന്നലെ ഉച്ചയ്ക്കു ലോഡ്ജ് ഉടമ ആവശ്യപ്പെട്ടു. എന്നാൽ തന്നെ ഭീഷണിപ്പെടുത്തി ഇവർ ലോഡ്ജിൽ തുടരുകയായിരുന്നു എന്നാണ് ലോഡ്ജ് ഉടമയുടെ മൊഴി.

    തർക്കം പരിഹരിക്കാനെത്തി; പാട്ടിനെച്ചൊല്ലി തർക്കത്തെ തുടർന്ന് കൊലപാതകം

    ആറു മാസങ്ങൾക്കു മുൻപ് വിഷ്ണുവും സംഘവും അരുൺ രാജിനെ ക്രൂരമായി മർദ്ദിച്ചിരുന്നു. നിസാര കാര്യത്തിനായിരുന്നു മർദനം. ഇന്നലെ മാലിന്യം നീക്കം ചെയ്യാൻ വിഷ്ണു ദീപക് ലാലിൻ്റെ സഹായം തേടി. ദീപക് അരുൺ രാജിനെയും ഒപ്പം കൂട്ടി ഇതിനു ശേഷമാണ് വിഷ്ണു ഇവരെ മദ്യപിക്കാൻ ക്ഷണിച്ചത്. മദ്യപിച്ചാൽ വിഷ്ണുണുവിൻ്റെ സ്വഭാവം  മാറുമെന്നും ആക്രമിക്കുമെന്നും അതിനാൽ പോകേണ്ടെന്നും അരുൺ രാജ് പറഞ്ഞു. എന്നാൽ ദീപക് നിർബന്ധിച്ചതോടെ പോകാൻ തീരുമാനിച്ചു. ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ അരുൺ രാജ് ചുറ്റികയും ദീപക് കത്തിയും കരുതി.

    Related News- Murder | ഗുണ്ടാകുടിപ്പക; തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ ലോഡ്ജില്‍ കയറി വെട്ടിക്കൊന്നു

    മദ്യപാനത്തിനിടെ വിഷ്ണു പാട്ടുപാടി. പിന്നീട് അരുൺ രാജിനോട് പാടാൻ ആവശ്യപ്പെട്ടു. ഇയാൾ പാടിയ തമിഴ് പാട്ടിനെ ചൊല്ലി തർക്കമുണ്ടാകുകയും സംഘർഷത്തിലേക്കു നീങ്ങുകയമായിരുന്നു. മദ്യപിച്ച് അവശരായ വിഷ്ണുവിനെയും ഹരികുമാറിനെ പ്രതികൾ ചവിട്ടി വീഴ്ത്തി. ജീവൻ ബാക്കിയുണ്ടെങ്കിൽ രണ്ടു പേരേയും തീർക്കുമെന്ന് വിഷ്ണു ഭീഷണിപ്പെടുത്തി. അതോടെയാണ്. കൊല്ലാൻ തീരുമാനിച്ചതെന്നാണ് പ്രതികളുടെ മൊഴി. ചുറ്റിക ഉപയോഗിച്ച് മുഖത്തും തലയിലും അടിച്ചാണ് വിഷ്ണുവിനെ കൊലപ്പെടുത്തിയത്. ഹരികുമാറിനെയും ഇതേ രീതിയിലാണ് ആക്രമിച്ചത്.  അരുൺ രാജ് നെയ്യാറ്റിൻകരയിലെ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായും ജോലി ചെയ്തിരുന്നു.

    First published:

    Tags: Crime news, Kerala police, Murder, Thiruvananthapuram