നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം: കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല; ആരോഗ്യനില ഗുരുതരമായി തുടരുന്നു

  രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം: കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല; ആരോഗ്യനില ഗുരുതരമായി തുടരുന്നു

  തലയോട്ടിയില്‍ ഉണ്ടായ മുറിവാണ് ഗുരുതരാവസ്ഥ തുടരാന്‍ കാരണം

  child (rep)

  child (rep)

  • News18
  • Last Updated :
  • Share this:
   തൊടുപുഴ: രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ല എന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

   തലയോട്ടിയില്‍ പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ട പിടിച്ചിരുന്നു. ഇത് ശസ്ത്രക്രിയയിലൂടെ നീക്കിയെങ്കിലും കുട്ടിയുടെ ശരീരം ഇനിയും മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ശരീരത്തിന്റെ വിവിധഭാഗങ്ങളിലായി മുറിവുകള്‍ ഉണ്ട്. തലയോട്ടിയില്‍ ഉണ്ടായ മുറിവാണ് ഗുരുതരാവസ്ഥ തുടരാന്‍ കാരണം.

   Also Read: രണ്ടാനച്ഛന്റെ കൊടുംക്രൂരത: കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

   ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആശുപത്രി അധികൃതര്‍ സര്‍ക്കാരിന് നല്‍കുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് ചികിത്സ പുരോഗമിക്കുന്നത്.. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നാലു വയസ്സ് പ്രായമുള്ള ഇളയകുട്ടി അമ്മൂമ്മയോടൊപ്പം ആണുള്ളത്.

   നേരത്തെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്നു കുട്ടി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി കുട്ടികളുടെ മാതാവിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

   First published:
   )}