HOME /NEWS /Crime / മരിച്ച ദിവസം പാൽ നൽകിയെന്ന് ഇളയകുട്ടിയുടെ മൊഴി; ബിജുവിനെയും ഭാര്യ അഞ്ജനയും കാമുകനും കൊലപ്പെടുത്തിയതോ?

മരിച്ച ദിവസം പാൽ നൽകിയെന്ന് ഇളയകുട്ടിയുടെ മൊഴി; ബിജുവിനെയും ഭാര്യ അഞ്ജനയും കാമുകനും കൊലപ്പെടുത്തിയതോ?

അഞ്ജന, അരുൺ ആനന്ദ്

അഞ്ജന, അരുൺ ആനന്ദ്

ബിജു മരിച്ച് അധികനാൾ കഴിയും മുൻപ് അഞ്ജന കുട്ടികളുമായി ഭർത്താവിന്റെ ബന്ധുകൂടിയായ അരുൺ ആനന്ദിനൊപ്പം പോവുകയായിരുന്നു.

  • Share this:

    തിരുവനന്തപുരം: തൊടുപുഴയിൽ ഏഴുവയസുകാരനെ ഭിത്തിയിൽ തലയിടിച്ച് കൊന്ന കേസിലെ പ്രതിയായ രണ്ടാനച്ഛൻ  അരുൺ ആനന്ദ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയതാണോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇളയ കുട്ടിയാണ് ഇതം സംബന്ധിച്ച നിർണായക മൊഴി നൽകിയത്. ഇതേത്തുടർന്ന് രണ്ടു വർഷം മുൻപ് ദാരുണമായി കൊല്ലപ്പെട്ട ആര്യന്റെ പിതാവ് ബിജുവിന്റെ നെയ്യാറ്റിൻകര കുടുംബവീട്ടിലെ കുഴിമാടത്തിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

    മരിച്ച ബിജു

    ഹൃദയാഘാതം വന്ന് ബിജു മരിച്ചെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. ബിജു മരിച്ച് മാസങ്ങൾക്കകം ഭാര്യ അജ്ഞന കാമുകനായ അരുൺ ആനന്ദിനൊപ്പം ജീവിക്കാൻതുടങ്ങി. രണ്ടുവർഷം മുൻപാണ് ഏഴുവയസുകാരൻ ആര്യനെ അരുൺ ആനന്ദ് ഭിത്തിയിലേക്ക് വലിച്ചടിച്ച് കൊലപ്പെടുത്തിയയത്. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അരുൺ ആനന്ദ് ഇപ്പോൾ ജയിലിലാണ് .

    Also Read ഓൺലൈൻ ക്ലാസിൽ പറഞ്ഞത് തെറ്റായ ഉത്തരം; കൂർത്ത പെൻസിൽകൊണ്ട് 12കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് മാതാവ്

    ബിജു മരിച്ച ദിവസം ഭാര്യ അജ്ഞന കുടിക്കാൻ പാൽ നൽകിയിരുന്നെന്നാണ് ഇളയ കുട്ടി ഇപ്പോൾ മൊവി നൽകിയിരിക്കുന്നത്. കാമുകനായ അരുൺ ആനന്ദിന്റെ നിർദേശപ്രകാരം വിഷം പാലിൽ കലർത്തിയിരുന്നോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

    ബിജു മരിച്ച് അധികനാൾ കഴിയും മുൻപ് അഞ്ജന കുട്ടികളുമായി ഭർത്താവിന്റെ ബന്ധുകൂടിയായ അരുൺ ആനന്ദിനൊപ്പം പോവുകയായിരുന്നു.

    First published:

    Tags: Crime, Kerala police, Thodupuzha child death