• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കമ്പകക്കാനം കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി കൃഷ്ണന്റെ സഹോദരന്‍


Updated: August 4, 2018, 7:55 AM IST
കമ്പകക്കാനം കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി കൃഷ്ണന്റെ സഹോദരന്‍

Updated: August 4, 2018, 7:55 AM IST
ഇടുക്കി: വണ്ണപ്പുറം കമ്പകക്കാനത്തെ കൂട്ടക്കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി, മരിച്ച കൃഷ്ണന്റെ സഹോദരന്‍ യജ്ഞേശ്വരന്‍.

കൃഷ്ണനെ കാണാന്‍ താടിക്കാരനായ ഒരു യുവാവ് സ്ഥിരമായി ബൈക്കില്‍ എത്താറുണ്ടായിരുന്നെന്നും കൂട്ടക്കൊല പുറത്തറിഞ്ഞതിനു ശേഷം ഇയാളെ കാണാനില്ലെന്നും യജ്ഞേശ്വരന്‍ പറയുന്നു.

മോഷണ ശ്രമത്തിന്റെ ഭാഗമായല്ല കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ടെങ്കിലും വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളൊന്നുമില്ല. കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് കൊലയ്ക്കു പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

സംഭവുമായി ബന്ധപ്പെട്ട് 15 പേരുടെ പട്ടികയുണ്ടാക്കിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചതയാണ് സൂചന.

വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെയാണ് കൊലപ്പെടുത്തിയശേഷം കുഴിച്ചു മുടിയ നിലയില്‍ കണ്ടെത്തിയത്.
Loading...
തൊടുപുഴ ഡി.വൈ.എസ്.പി കെ.പി ജോസിന്റെ നേതൃത്വത്തില്‍ കാളിയാര്‍, തൊടുപുഴ, കഞ്ഞിക്കുഴി സി.ഐമാരും പോലീസുകാരും സൈബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരും അടക്കം 40 അംഗ സംഘമാണ് കൊലപാതകം അന്വേഷിക്കുന്നത്.
First published: August 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍