• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കമ്പകക്കാനം കൂട്ടക്കൊല; രണ്ടു പേര്‍ കസ്റ്റഡിയില്‍


Updated: August 3, 2018, 1:42 PM IST
കമ്പകക്കാനം കൂട്ടക്കൊല; രണ്ടു പേര്‍ കസ്റ്റഡിയില്‍

Updated: August 3, 2018, 1:42 PM IST
തൊടുപുഴ: കമ്പകക്കാനത്ത് നാലംഗ കുടുംബം കൊലചെയ്യപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശയിക്കുന്ന 15 പേരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട കൃഷ്ണന്റെ പരിചയക്കാരായ രണ്ടുപേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കൊലപാതകത്തില്‍ മൂന്നിലേറെപ്പേര്‍ പങ്കെടുത്തിട്ടുത്തതിന്റെ സൂചന അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. തലയിലുണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് നാലുപേരും മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

നാലുപേരുടെയും തലയില്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവര്‍ ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്.
Loading...

കൊലപാതകരത്തിനു പിന്നില്‍ മോഷണ ശ്രമമോ മന്ത്രവാദത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമോ ആകാമെന്ന സംശയമാണ് അന്വേഷണസംഘത്തിനുള്ളത്.

ആഭിചാരക്രിയ നടത്തിയിരുന്ന കൃഷ്ണന്‍ സ്വര്‍ണാഭരണങ്ങള്‍ ധാരാളമായി വാങ്ങാറുണ്ടായിരുന്നു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് 30 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും പൊലീസ് സംശയിക്കുന്നു.
First published: August 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍