• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രണ്ടാം ദിവസം കുഴിച്ചു മൂടുമ്പോള്‍ കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു; മന്ത്രശക്തിക്കു വേണ്ടി കമ്പകക്കാനത്ത് നടത്തിയ കൊടുംക്രൂരത


Updated: August 6, 2018, 4:45 PM IST
രണ്ടാം ദിവസം കുഴിച്ചു മൂടുമ്പോള്‍ കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു; മന്ത്രശക്തിക്കു വേണ്ടി കമ്പകക്കാനത്ത് നടത്തിയ കൊടുംക്രൂരത

Updated: August 6, 2018, 4:45 PM IST
തൊടുപുഴ; കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചു മൂടുമ്പോഴും രണ്ടു പേര്‍ക്ക് ജീവനുണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ട ഗൃഹനാഥന്‍ കൃഷ്ണന്‍, മകന്‍ അര്‍ജുന്‍ എന്നിവര്‍ക്കാണ് ജീവനുണ്ടായിരുന്നത്. ഇവരുടെ ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ പൊലീസ് ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

ഇരുവരുടെയും ശ്വാസകോശത്തില്‍ മണ്‍തരികള്‍ കണ്ടെത്തിയതാണ് കുഴിച്ചുമൂടുമ്പോഴും ജീവനുണ്ടായിരുന്നെന്നതിന് തെളിവായി ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൊലയാളികള്‍ ആദ്യം കൊലപ്പെടുത്തിയത് കൃഷ്ണനെയാണ്. ആടിന്റെ കരച്ചിൽ കേട്ട് അടുക്കള വാതില്‍ തുറന്ന് പുറത്തിറങ്ങിയ കൃഷ്ണനെ ബുള്ളറ്റിന്റെ ഷോക്ക്അബ്‌സോര്‍ബര്‍ വച്ച് അടിച്ചുവീഴ്ത്തുകയായിരുന്നു. മറ്റുള്ളവരെയെല്ലാം അടിച്ചുവീഴ്ത്തിയതിനുശേഷം കൃഷ്ണനെ വീട്ടിനുള്ളിൽ കിടത്തിയ ശേഷമാണ് കൊലയാളികള്‍ മടങ്ങിയത്.

മകന്‍ അര്‍ജ്ജുനെ ഏറ്റവും അവസാനമാണ് കൊലയാളികള്‍ ആക്രമിച്ചത്. അര്‍ജുന്‍ അടിയേറ്റ് വീണെങ്കിലും രണ്ടാമത്തെ ദിവസം മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ എത്തിയപ്പോള്‍ മരിച്ചില്ലെന്നു മനസിലായി.

കൊലയാളികളെത്തിയപ്പോഴേയ്ക്കും വീട്ടിലെ ഹാളില്‍ തലകുനിച്ച് ഇരിക്കുകയായിരുന്നു അര്‍ജുന്‍. ചെറിയ മാനസിക അസാസ്ഥ്യം ഉണ്ടായിരുന്നതിനാല്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടാനോ മറ്റുള്ളവരെ വിവരം അറിയിക്കാനോ കഴിഞ്ഞിട്ടുണ്ടാകില്ലെന്നാണ് പൊലീസ് പറയുന്നത്.

അര്‍ജുന്‍ മുറിയില്‍ കുനിഞ്ഞിരിക്കുന്നതു കണ്ട് അദ്ഭുതപ്പെട്ട അനീഷ്, ഇവന്‍ ഇതുവരെ ചത്തില്ലേയെന്ന് പുലമ്പിക്കൊണ്ട് ചുറ്റികയെടുത്ത് തലയ്ക്കടിച്ചു. ഇതിനു ശേഷം മറ്റു മൃതദേഹങ്ങള്‍ക്കും ജീവനുണ്ടോയെന്ന് പരിശോധിക്കുകയും എല്ലാവരുടെയും തലയില്‍ ചുറ്റികകൊണ്ട് അടിക്കുകയും ചെയ്തു. ഇതിനുശേഷമാണ് നാലുപേരെയും ഒരു കഴിയിലിട്ട് മൂടിയത്. അപ്പോഴും കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു.
First published: August 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍