• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ച്


Updated: August 3, 2018, 8:47 AM IST
നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ച്

Updated: August 3, 2018, 8:47 AM IST
തൊടുപുഴ:കമ്പകക്കാനത്ത് നാലംഗ കുടുംബത്തിന്റെ മരണത്തിനു കാരണമായത് തലയ്ക്കേറ്റ മാരകമായ മുറിവെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട കൃഷ്ണന്റെയും ഭാര്യയുടെയും രണ്ടു മക്കളുടെയും തലയിലും കഴുത്തിലും ചുറ്റികകൊണ്ട് അടിച്ചതിനു പുറമേ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് വെട്ടുകയും ചെയ്തിട്ടുണ്ട്. നാലംഗ കുടുംബത്തെ കൊന്നുകുഴിച്ചുമൂടിയതിനു പിന്നില്‍ മൂന്നിലേറെ പേരുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

തലയിലുണ്ടായ മുറിവുകളിലൂടെ രക്തം വാര്‍ന്നാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്കു പരിശോധനയ്ക്ക് അയയ്ക്കും. പുരയിടത്തില്‍നിന്നു കണ്ടെടുത്ത കഠാരയും ചുറ്റികയും ഉപയോഗിച്ചാണു കൃത്യം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൃഷ്ണന്റെ മകള്‍ ആര്‍ഷയുടെ മൂന്നു കൈവിരലുകള്‍ അറ്റനിലയിലായിരുന്നു. മകന്‍ അര്‍ജുന്റെ തലയില്‍ 17 വെട്ടുണ്ട്. കൊലപാതകത്തിനു മുന്‍പ് ആക്രമണം നടന്നിട്ടുണ്ടെന്നും അന്വേഷണസംഘം പറയുന്നു.

കൃഷ്ണന്‍ വീട്ടില്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നതായി പരിസരവാസികള്‍ പറയുന്നു. മറ്റു ജില്ലകളില്‍ നിന്ന് നിരവധി പേര്‍ ഇവിടെ എത്തുന്നതും പതിവാണ്. ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട തര്‍ക്കമാണോ അതോ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലയ്ക്കു കാരണമായതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.
Loading...

അന്വേഷണത്തിന്റെ ഭാഗമായി കൃഷ്ണനുമായി അടുത്തിടപഴകിയിരുന്ന 15 പേരുടെ പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്. ഇവരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. കൊലയാളികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണോയെന്നും പരിശോധിക്കുന്നുണ്ട്.
First published: August 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍