• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കമ്പകക്കാനം കൂട്ടക്കൊല: തിരുവനന്തപുരം സ്വദേശികളായ 3 പേര്‍ കസ്റ്റഡിയില്‍


Updated: August 4, 2018, 12:48 PM IST
കമ്പകക്കാനം കൂട്ടക്കൊല: തിരുവനന്തപുരം സ്വദേശികളായ 3 പേര്‍ കസ്റ്റഡിയില്‍

Updated: August 4, 2018, 12:48 PM IST
തൊടുപുഴ/തിരുവനന്തപുരം: വണ്ണപ്പുറം കമ്പകക്കാനത്ത് കൃഷ്ണനെയും കുടുംബത്തെയും കൊന്നുകുഴിച്ചുമൂടിയ കേസില്‍ തിരുവനന്തപുരം സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലറ സ്വദേശി ഷിബു, തച്ചോണം സ്വദേശി ഇര്‍ഷാദ്, റിട്ടേര്‍ഡ് അസ്സിസ്റ്റന്‍ഡ് കമാന്‍ഡന്റ് രാജശേഖരന്‍ എന്നിവരെയാണ് പിടികൂടിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇടുക്കിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം

നേരത്തെ കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശിയുടെ മൊഴിയില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചതെന്നാണ് വിവരം. ഇന്നലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഒരാളെ വിട്ടയച്ചിരുന്നു. ഷിബു കള്ളനോട്ട് കേസില്‍ പ്രതിയാണ്.

ഫോറന്‍സിക് പരിശോധനയില്‍ വീട്ടിനുള്ളില്‍ നിന്ന് ആറു പേരുടെ വിരലടയാളം കണ്ടെത്തി. ഇതു കൊലയാളികളുടേതാകാമെന്നാണ് പൊലീസ് പറയുന്നത്. ഇതു കണ്ടെത്തുന്നതിന്റെ ഭാഗമായി സംശയനിഴലിലുള്ളവരുടെ വിരലടയാളങ്ങള്‍ ഒത്തുനോക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പൊലീസ് തയാറാക്കിയ 15 പേരുടെ പട്ടികയില്‍ നിന്നും രണ്ടുപേരെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ നെടുങ്കണ്ടം സ്വദേശിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇതോടെ പ്രതികളെ തേടി തമിഴ്‌നാട്ടിലേക്കുള്ള യാത്ര പൊലീസ് തല്‍ക്കാലം വേണ്ടെന്നു വച്ചു.

കസ്റ്റഡിയിലുള്ളവരെല്ലാം നേരത്തെയും പല കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ്. മോഷണശ്രമല്ല, ആഭിചാരക്രിയയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയമാണ് ഇപ്പോള്‍ അന്വേഷണസംഘത്തിനുള്ളത്.
Loading...
കൃഷ്ണന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. ആരുടെയോ ആക്രമണം ഭയന്നിരുന്ന കൃഷ്ണന്‍ വീട്ടില്‍ നിരവധി ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു. വെണ്‍മണി സ്വദേശിയായ കൊല്ലനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

 
First published: August 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍