• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മൃതദേഹം മറവുചെയ്യാന്‍ എത്തിയപ്പോള്‍ അര്‍ജുന്‍ എഴുന്നേറ്റ് കുനിഞ്ഞിരിക്കുന്നു; തലയ്ക്കടിച്ച് മരണം ഉറപ്പാക്കി


Updated: August 6, 2018, 1:30 PM IST
മൃതദേഹം മറവുചെയ്യാന്‍ എത്തിയപ്പോള്‍ അര്‍ജുന്‍ എഴുന്നേറ്റ് കുനിഞ്ഞിരിക്കുന്നു; തലയ്ക്കടിച്ച് മരണം ഉറപ്പാക്കി

Updated: August 6, 2018, 1:30 PM IST
തൊടുപുഴ: മന്ത്രശക്തി തട്ടിയെടുക്കാന്‍ നാലംഗ കുടുംബത്തെ കൊലപ്പെടുത്തി രണ്ടാമത്തെ ദിവസം മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ കൊലയാളികളെത്തിയപ്പോഴും കൃഷ്ണന്റെ മകന്‍ അര്‍ജുന് ജീവനുണ്ടായിരുന്നു.

കൊലയാളികള്‍ വീണ്ടും എത്തുമ്പേള്‍ വീട്ടിലെ ഹാളില്‍ തലകുനിച്ച് ഇരിക്കുകയായിരുന്നു അര്‍ജുന്‍. ചെറിയ മാനസിക അസാസ്ഥ്യം ഉണ്ടായിരുന്നതിനാല്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടാനോ മറ്റുള്ളവരെ വിവരം അറിയിക്കാനോ കഴിഞ്ഞിട്ടുണ്ടാകില്ലെന്നാണ് പൊലീസ് പറയുന്നത്.

അര്‍ജുന്‍ മുറിയില്‍ കുനിഞ്ഞിരിക്കുന്നതു കണ്ട് അദ്ഭുതപ്പെട്ട അനീഷ്, ഇവന്‍ ഇതുവരെ ചത്തില്ലേയെന്ന് പുലമ്പിക്കൊണ്ട് ചുറ്റികയെടുത്ത് തലയ്ക്കടിച്ചു. ഇതിനു ശേഷം മറ്റു മൃതദേഹങ്ങള്‍ക്കും ജീവനുണ്ടോയെന്ന് പരിശോധിക്കുകയും എല്ലാവരുടെയും തലയില്‍ ചുറ്റികകൊണ്ട് അടിക്കുകയും ചെയ്തു. അപ്പോള്‍ കൃഷ്ണനും മരിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

വീടിനു പിന്നിലെ ആട്ടിന്‍കൂട്ടിലുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ച് കുഴിയുണ്ടാക്കിയാണ് മൃതദേഹങ്ങള്‍ മറവു ചെയ്തത്. പിന്നീട് പൊലീസ് പിടിക്കാതിര്ക്കാന്‍ കോഴിയെ ബലി നല്‍കിയുള്ള പൂജയും നടത്തി.

 
Loading...
 
First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍