• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape Case | പതിനേഴുകാരിയെ ഒന്നരവര്‍ഷമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; ഇരയുടെ അമ്മയടക്കം എട്ടുപേര്‍ അറസ്റ്റില്‍

Rape Case | പതിനേഴുകാരിയെ ഒന്നരവര്‍ഷമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; ഇരയുടെ അമ്മയടക്കം എട്ടുപേര്‍ അറസ്റ്റില്‍

17 കാരിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

  • Share this:
    ഇടുക്കി: ജോലി വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് (Rape) ഗര്‍ഭിണിയാക്കിയ ഇരയുടെ അമ്മ അറസ്റ്റില്‍(Arrest). പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പീഡന വിവര അറിഞ്ഞിട്ടും പുറത്ത് പറയാത്തതിനാല്‍ പെണ്‍കുട്ടിയുടെ അമ്മയെയും മുത്തശിയെയും പ്രതി ചേര്‍ക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.

    ഗര്‍ഭിണിയായ പെണ്‍കുട്ടി ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇടനിലക്കാരന്‍ കുമാരമംഗലം സ്വദേശി രഘു, കോടിക്കുളം സ്വദേശി ചാക്കോ, ഇടവെട്ടി സ്വദേശി ബിനു, വെള്ളാരംകല്ല് സ്വദേശി സജീവ്, കോട്ടയം രാമപുരം സ്വദേശി തങ്കച്ചന്‍, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, ഒളമണ്ണ സ്വദേശി പ്രയേഷ്, ഇരയുടെ അമ്മ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

    Also Read-Rape | പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് ഏഴുപേർ

    17 കാരിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കേസില്‍ പിടിയിലായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ ലോട്ടറി വില്‍പ്പനക്കാരന്‍ വരെയുണ്ട്.

    പെണ്‍കുട്ടിയുടെ വീട്ടിലെ നിര്‍ധനാവസ്ഥ മുതലെടുത്തും ഭീഷണിപ്പെടുത്തിയുമാണ് ഇടനിലക്കാരന്‍ പണം വങ്ങി മറ്റുള്ളവര്‍ക്ക് കുട്ടിയെ കാഴ്ചവച്ചത്. കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനും തുടര്‍ന്ന് തൊടുപുഴ പൊലീസിനും നല്‍കുകയായിരുന്നു.

    Also Read-POCSO Case | പതിനേഴുകാരിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ; കൂടുതല്‍ അറസ്റ്റ്

    കേസിലെ ഇടനിലക്കാരനായ ബേബിക്ക് ഇവരുടെ വീട്ടിലെ നിര്‍ധനാവസ്ഥ നേരത്തെ മുതല്‍ അറിയാമായിരുന്നു. ഇക്കാര്യം മുതലെടുത്ത് ജോലി സംഘടിപ്പിച്ച് തരാമെന്ന് ഇയാള്‍ കുട്ടിക്ക് വാദ്ഗാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും ചൂഷണം ചെയ്യുകയായിരുന്നു.
    Published by:Jayesh Krishnan
    First published: