• HOME
 • »
 • NEWS
 • »
 • crime
 • »
 • പത്താം ക്ലാസുകാരിയായ വ്യാജ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയ ആയിരങ്ങൾ ആശങ്കയിൽ

പത്താം ക്ലാസുകാരിയായ വ്യാജ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയ ആയിരങ്ങൾ ആശങ്കയിൽ

ആ​ൾ​ട്ട​ർ​നേ​റ്റീ​വ് മെ​ഡി​സി​ൻ സി​സ്റ്റം പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നു​ള്ള ത​മി​ഴ്നാ​ട്ടി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​ന്ത്യ​ൻ മാ​ര​റ്റൈ​ൻ ആ​ർ​ട്ട്സ് അ​ക്കാ​ദ​മി​യു​ടെ ക​ള​രി​മ​ർ​മ ഗു​രു​കു​ല​ത്തി​ന്‍റെ ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​മാ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള ഇ​വ​ർ സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ഴ​ക്ക​മു​ള്ള മു​റി​വു​ക​ളും മ​റ്റും ചി​കി​ത്സി​ച്ചി​രു​ന്ന​തെ​ന്നും പൊ​ലീ​സ് അ​ന്വ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

പൊലീസ് അറസ്റ്റ് ചെയ്ത സോഫി മോൾ

പൊലീസ് അറസ്റ്റ് ചെയ്ത സോഫി മോൾ

 • Share this:
  തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റ​സ്റ്റി​ലാ​യ വ്യാ​ജ​ വ​നി​താ ഡോ​ക്ട​ർ ത​ല​ശേ​രി​യി​ൽ ചി​കി​ത്സി​ച്ച​ത് ആ​യി​ര​ത്തോ​ളം​പേ​രെ. ത​ല​ശേ​രി ഒ. വി റോ​ഡി​ലെ കീ​ർ​ത്തി ഹോ​സ്പി​റ്റ​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​ർ ചി​കി​ത്സ ന​ട​ത്തി​യ​ത്. വൈ​ദ്യ ഫി​യ റാ​വു​ത്ത​ർ എ​ന്ന പേ​രി​ൽ സോഷ്യൽ മീഡിയയിലൂടെ വ​ൻ പ്ര​ച​ര​ണം ന​ട​ത്തി സ്ത്രീ​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ ചി​കി​ത്സി​ച്ച പെ​രി​ങ്ങ​മ​ല വി​ല്ലേ​ജി​ൽ ഡീ​സ​ന്‍റ് മു​ക്ക് ജം​ഗ്ഷ​നു സ​മീ​പം ഹി​സാ​ന മ​ൻ​സി​ലി​ൽ ആ​രി​ഫാ ബീ​വി​യു​ടെ മ​ക​ൾ സോ​ഫി മോ​ളെ​( 43 ) യാണ് ​നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

  ത​ല​ശേ​രി കീ​ർ​ത്തി ആ​ശു​പ​ത്രി​യി​ൽ ഇ​വ​ർ മാ​റാ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ട​യി​ൽ പൊ​ലീ​സ് ര​ഹ​സ്യാ​ന്വ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ഇ​വ​ർ വ്യാ​ജ ഡോ​ക്ട​റാ​ണെ​ന്ന സം​ശ​യം ചൂ​ണ്ടി​ക്കാ​ണി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ ചി​കി​ത്സ​യെ തു​ട​ർ​ന്ന് മാ​റാ രോ​ഗം മാ​റി​യ​താ​യി ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ന്ന പ്ര​ച​ര​ണ​ത്തെ ത്തു​ട​ർന്നു നി​ര​വ​ധി പേ​ർ കീ​ർ​ത്തി ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​ലോ​പ്പ​തി​യും ആ​യു​ർ​വേ​ദ​വും ഹോ​മി​യോ​പ്പ​തി​യും ചേ​ർ​ത്താ​യി​രു​ന്നു ഇ​വ​രു​ടെ ചി​കി​ത്സ രീ​തി​ക​ൾ.

  Also Read- പത്താംക്ലാസ് വിദ്യാഭ്യാസവും, കളരി മർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും; സർജറി അടക്കം ചികിത്സ നടത്തി വന്ന വ്യാജ വനിത ഡോക്ടർ അറസ്റ്റിൽ

  ആശങ്കയിൽ രോഗികൾ

  വ്യാ​ജ ഡോ​ക്ട​ർ അ​റ​സ്റ്റി​ലാ​യ​തോ​ടെ ത​ല​ശേ​രി​യി​ൽ ചി​കി​ത്സ തേ​ടി​യ നൂ​റു ക​ണ​ക്കി​ന് രോ​ഗി​ക​ൾ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്. മാ​റാ​രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ഇ​വ​ർ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും മ​റ്റും മാ​റാ​രോ​ഗ​ങ്ങ​ൾ മാ​റ്റു​മെ​ന്ന് പ​ര​സ്യം ന​ൽ​കി മ​തി​യാ​യ യോ​ഗ്യ​ത​ക​ളി​ല്ലാ​തെ ചി​കി​ത്സ ന​ട​ത്തി​യ​താ​യാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പെ​രി​ങ്ങ​മ​ല സ്വ​ദേ​ശി​യാ​യ ഇ​വ​ർ വ​ർ​ഷ​ങ്ങ​ളാ​യി കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ നീ​ലേ​ശ്വ​രം, മ​ടി​ക്കൈ, എ​രി​ക്കു​ളം, കാ​ഞ്ഞി​രം​വി​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ച്ചു ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​താ​യും പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

  ഭർത്താവുമായി പിണങ്ങി, സ്വന്തമായി ചികിത്സ

  ആ​ദ്യ ഭ​ർ​ത്താ​വു​മൊ​ത്താ​യി​രു​ന്നു ആ​ദ്യ കാ​ല​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് സ്വ​ന്ത​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചി​കി​ത്സ ന​ട​ത്തി​വ​ര​വെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സോ​ഫി​യ റാ​വു​ത്ത​ർ എ​ന്ന പേ​രി​ലും വൈ​ദ്യ ഫി​യ റാ​വു​ത്ത​ർ എ​ന്ന ഫേസ് ബു​ക്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​യും ആ​ണ് ഇ​വ​ർ ചി​കി​ത്സക്കാ​യി ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

  ആ​ൾ​ട്ട​ർ​നേ​റ്റീ​വ് മെ​ഡി​സി​ൻ സി​സ്റ്റം പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നു​ള്ള ത​മി​ഴ്നാ​ട്ടി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​ന്ത്യ​ൻ മാ​ര​റ്റൈ​ൻ ആ​ർ​ട്ട്സ് അ​ക്കാ​ദ​മി​യു​ടെ ക​ള​രി​മ​ർ​മ ഗു​രു​കു​ല​ത്തി​ന്‍റെ ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​മാ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള ഇ​വ​ർ സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ഴ​ക്ക​മു​ള്ള മു​റി​വു​ക​ളും മ​റ്റും ചി​കി​ത്സി​ച്ചി​രു​ന്ന​തെ​ന്നും പൊ​ലീ​സ് അ​ന്വ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ചി​കി​ത്സ​യ്ക്കാ​യി ആ​ളു​ക​ളി​ൽ നി​ന്ന് അ​മി​ത​മാ​യി ഫീ​സും ഈ​ടാ​ക്കി​യി​രു​ന്നു.

  വ്യാജ ഐഡി കാർഡ്

  ഡോ. ​സോ​ഫി മോ​ൾ എ​ന്ന പേ​രി​ലു​ള്ള ഐ​ഡി കാ​ർ​ഡും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​വ​ർ ജോ​ലി ചെ​യ്ത് ചി​കി​ത്സ ന​ൽ​കി​യി​ട്ടു​ണ്ട് .
  മ​ട​ത്ത​റ​യി​ലു​ള​ള സ്ഥാ​പ​ന​ത്തി​ൽ ചി​കി​ത്സ ന​ട​ത്തു​ന്ന​താ​യ പ​ര​സ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പൊലീ​സ് മേ​ധാ​വി പി.​കെ മ​ധു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഉ​മേ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പാ​ലോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​മ​നോ​ജ് , എ​സ് ഐ ​ഇ​ർ​ഷാ​ദ്, റൂ​റ​ൽ ഷാ​ഡോ ടീ​മി​ലെ എ​സ് ഐ ​ഷി​ബു , എ ​എ​സ് ഐമാ​രായ സ​ജു , അ​നി​ൽ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, പ്ര​ശാ​ന്ത്, സു​നി​ത, ന​സീ​ഹ​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ണ്ട് ദി​വ​സം നീ​രീ​ക്ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് ഫോ​റ​സ്റ്റ് കോ​ട​തി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
  Published by:Rajesh V
  First published: