ആർഎസ്എസ് പ്രവർത്തകൻ സുനിലിനെ കൊലപ്പെടുത്തിയ കേസ്: യഥാർത്ഥ പ്രതി 25 വർഷത്തിനുശേഷം പിടിയിൽ

News18 Malayalam | news18
Updated: October 12, 2019, 5:04 PM IST
ആർഎസ്എസ് പ്രവർത്തകൻ സുനിലിനെ കൊലപ്പെടുത്തിയ കേസ്: യഥാർത്ഥ പ്രതി 25 വർഷത്തിനുശേഷം പിടിയിൽ
representation
  • News18
  • Last Updated: October 12, 2019, 5:04 PM IST
  • Share this:
തൃശൂർ: കുന്നംകുളം തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകൻ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ യഥാർത്ഥ പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ. ചാവക്കാട് തിരുവത്ര സ്വദേശി മൊയ്നുദ്ദീനാണ് പിടിയിലായത്. കേസിൽ ഏഴ് സിപിഎം പ്രവർത്തകരെ പിടികൂടിയിരുന്നു. ഇതിൽ നാല് പേരെ ജീവപര്യന്തം ശിക്ഷിച്ചു. ഈ ശിക്ഷ റദ്ദാക്കിയ ശേഷം ഹൈക്കോടതിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

1994 ഡിസംബർ നാലിനാണ‌് ബിജെപി അനുഭാവിയായ സുനിൽ കൊല്ലപ്പെട്ടത‌്. ഘാതകർ സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യന്റെ കൈയും വെട്ടിമാറ്റിയിരുന്നു. ഡിവൈഎഫ‌്ഐ‐സിപിഐ എം പ്രവർത്തകരാണ‌് പ്രതികളെന്നാരോപിച്ച‌് പൊലീസ‌് കേസെടുക്കുകയും തൃശൂർ സെഷൻസ‌് കോടതി ഇവർക്ക‌് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ‌്തിരുന്നു. ശിക്ഷാകാലയളവിൽ പ്രതികൾ ജയിലിൽ കഴിയുന്നതിനിടെ, ചേകന്നൂർ മൗലവി തിരോധാനക്കേസിൽ അന്വേഷണം നടത്താൻ എസ‌്പിയുടെ നേതൃത്വത്തിൽ രഹസ്യാന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിന്റെ അന്വേഷണത്തിൽ മധ്യകേരളത്തിൽ നടന്ന എട്ട‌് കൊലപാതകങ്ങളിൽ കൃത്യം നടത്തിയത‌് ‘ജം ഇയ‌്അത്തുൾ ഹിസാനിയ’ എന്ന പ്രത്യേക സംഘമാണെന്ന‌് കണ്ടെത്തിയിരുന്നു.


തെളിവില്ലാതെ കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഈ സംഘമാണ‌് തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിക്കു കൈമാറി. ഈ റിപ്പോർട്ട‌് പരിശോധിച്ച കോടതി സുനിൽവധക്കേസിലെ പ്രതികളായ ബിജി, ബാബുരാജ‌്, റഫീഖ‌് തുടങ്ങിയവരെ കുറ്റവിമുക്തരാക്കി. കേസ‌് പരിഗണിച്ച ജസ‌്റ്റിസ‌് ദിനകർ, ശങ്കരനാരായണൻ എന്നിവർ അടങ്ങിയ ബെഞ്ച‌് ജം ഇയ‌്അത്തുൾ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ടു കൊലപാതകങ്ങളും പുനരന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു.


First published: October 12, 2019, 5:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading