വിജിലൻസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ടിപ്പർ ലോറി ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതികൾ പിടിയിൽ

വാഹനത്തിൻറെ നമ്പർ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിൽ ആയത്

News18 Malayalam | news18-malayalam
Updated: September 9, 2020, 1:02 PM IST
വിജിലൻസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ടിപ്പർ ലോറി ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതികൾ പിടിയിൽ
arrest in malapuram
  • Share this:
മലപ്പുറം: കല്ലുവെട്ട് ക്വാറിയിൽ നിന്നുള്ള ടിപ്പർ ലോറി തടഞ്ഞ് വിജിലൻസ് ഉദ്യോഗസ്ഥർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ രണ്ട് പേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പട്ടർകുളം സ്വദേശി സൈദ് മുഹമ്മദ് ഹാദി തങ്ങൾ, പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി മുഹമ്മദ് നൗഫൽ എന്നിവർ ആണ് പിടിയിൽ ആയത്.

സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് മങ്കട യുകെ പടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർലോറികൾ തടഞ്ഞ പ്രതികൾ, സെൻട്രൽ വിജിലൻസ് ഉദ്യോഗസ്ഥർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു. വിശ്വാസം വരാൻ കഴുത്തിൽ ധരിച്ച ആൻറി കറപ്ഷൻ ഓഫ് ഇന്ത്യ എന്ന ടാഗ് കാണിച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് വാഹനവും രേഖകളും പരിശോധിച്ച ഇവർ അനധികൃത ചെങ്കൽ ക്വാറിയിൽ നിന്നും കല്ല് കടത്തിക്കൊണ്ടു പോവുകയാണെന്നും വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയാണെന്നും ഭീഷണിപ്പെടുത്തി.

വാഹനം കസ്റ്റഡിയിലെടുക്കാതിരിക്കാനും കേസിൽ പ്രതികൾ ആക്കാതിരിക്കാനും 10,000 രൂപ ആവശ്യപ്പെട്ടു, ടിപ്പർ ഉടമ അത് നൽകുകയും ചെയ്തു. എന്നാൽ ഇവരുടെ പ്രവൃത്തിയിൽ സംശയം തോന്നിയ പരാതിക്കാരൻ മങ്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വാഹനത്തിൻറെ നമ്പർ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിൽ ആയത്. ഇവർക്ക് എതിരെ ആൾമാറാട്ടം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്ക് ഉള്ള വകുപ്പുകൾ അനുസരിച്ച് ആണ് കേസ് എടുത്തിട്ടുള്ളത്.

പെരിന്തൽമണ്ണ എഎസ്.പി ഹേമലത ഐപിഎസ് ന്റെ നിർദേശ പ്രകാരം മങ്കട ഇൻസ്പെക്ടർ സിഎം സുകുമാരന്റെ
നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽസലാം നെല്ലായ, ജയമണി, സിവിൽ പോലീസ് ഓഫീസർമാരായ ബാലകൃഷ്ണൻ, രാജീവ്, സമീർ പുല്ലോടൻ, ഷമീർ ഹുസൈൻ, സുധീഷ് എന്നിവരടങ്ങിയ സംഘം ആണ് പ്രതികളെ
അറസ്റ്റ് ചെയ്തത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനവും, അനവധി വ്യാജ രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് പ്രതികളെ പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാം കോടതിയിൽ ഹാജരാക്കി.
Published by: user_49
First published: September 9, 2020, 12:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading