കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ തടിയന്റവിട നസീർ അടക്കം മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് എൻഐഎ കോടതി. കേസിൽ തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി. താജുദ്ദീൻ എന്നിവരാണ് കുറ്റക്കാർ. 2005 സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.
പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മദനിയുടെ ഭാര്യ സൂഫിയ കേസിൽ പത്താം പ്രതിയാണ്. പ്രതികൾക്ക് തിങ്കളാഴ്ച ശിക്ഷ വിധിക്കും. നേരത്തെ കേസിലെ പ്രതി കെ.എ.അനൂപിന് ആറു വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
Also Read-മംഗളുരുവിനടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; കൊല നടത്തിയത് കാറിലെത്തിയ നാലംഗസംഘം
സൂഫിയ മഅദനി, മജീദ് പറമ്പായി, അബ്ദുൽ ഹാലിം, മുഹമ്മദ് നവാസ്, ഇസ്മയിൽ, നാസർ, ഉമ്മർ ഫാറൂഖ് തുടങ്ങി 13 പ്രതികളാമ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. 14 പ്രതികളുണ്ടായിരുന്ന കേസിലെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നുൃ. പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
തടിയന്റവിട നസീർ കോഴിക്കോട് ഇരട്ട സ്ഫോടനം, എടയ്ക്കാട് തീവ്രവാദ റിക്രൂട്മെന്റ് കേസ് എന്നിവയിലെ മുഖ്യപ്രതി കൂടിയാണ്. 2005 സെപ്റ്റംബർ 9നാണ് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു സേലത്തേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് പ്രതികൾ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോവുകയായിരുന്നു.
കളമശ്ശേരി എച്ച്എംടി എസ്റ്റേറ്റിന് സമീപം യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് 2009 ലാണ് എൻഐഎയ്ക്ക് കൈമാറിയത്. തുടർന്ന് 2010 ലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kalamassery, NIA Court