• HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനഞ്ചുകാരന് നേരെ ലൈംഗീക പീഡനം; മലപ്പുറത്ത് 2 കേസുകളിലായി 3 പേര്‍ റിമാന്‍ഡില്‍

പതിനഞ്ചുകാരന് നേരെ ലൈംഗീക പീഡനം; മലപ്പുറത്ത് 2 കേസുകളിലായി 3 പേര്‍ റിമാന്‍ഡില്‍

 2022 ജൂണ്‍മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

  • Share this:
മലപ്പുറം വേങ്ങരയില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 2 കേസുകളിലായി 3 പേര്‍ റിമാന്‍ഡില്‍.  ഇല്ലിക്കല്‍ സെയ്തലവി (60), കോയാമു (60), അബ്ദുല്‍ഖാദര്‍ (50) എന്നിവരെ വേങ്ങര പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. 2022 ജൂണ്‍മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

Also Read-പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചു; 14 പേര്‍ക്കെതിരെ കേസ്

സ്‌കൂള്‍ബസില്‍ കയറാന്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും അശ്ലീലവീഡിയോ കാണിച്ചുവെന്നുമാണ് കേസ്. ഇതേ കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് മറ്റൊരുകേസ്. വേങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Published by:Arun krishna
First published: