കൊച്ചി: പ്രണയം നിരസിച്ച പെണ്‍കുട്ടിയെ ഓട്ടോറിക്ഷ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് സെല്‍വം(34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏലൂര്‍ പാതാളത്താണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണമുണ്ടായത്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തില്‍ പെൺകുട്ടിക്കു നേരേ പാഞ്ഞു വരുകയായിരുന്നു. ഓട്ടോറിക്ഷ വരുന്നതുകണ്ട് ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്ന് പെണ്‍കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഇവരില്‍ ശിവ നേരത്തെ പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും നിരസിച്ചിരുന്നതായി പൊലീസ് പറയുന്നു.
ഈ സംഭവത്തിന് ശേഷവും ശിവ പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും കളിയാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നത്. സംഭവത്തിൽ പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയും സുഹൃത്തും പിടിയില്‍
സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് പരസ്യം നല്കി തട്ടിപ്പ് (Fraud) നടത്തിയ യുവതിയും സുഹൃത്തും പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി പ്രവീണ (വീണ-29), വടക്കാഞ്ചേരി സ്വദേശി ജയരാജ് എന്നിവരെയാണ് തിങ്കളാഴ്ച പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് (arrest) ചെയ്തത്. ആയിരത്തോളം സ്ത്രീകളില്‍നിന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് ഇരുവരും ചേര്‍ന്ന് നടത്തിയിരിക്കുന്നത്.
പാലക്കാട് മഞ്ഞക്കുളത്താണ് പ്രവീണയുടെ ഫാബന് ബട്ടണ്‍ ഹൗസ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വനിതകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാം എന്ന പരസ്യം നല്‍കിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. 500 രൂപ രജിസ്ട്രേഷന് ഫീസ് നല്കി ഫാന്‍സി ബട്ടണുകള്‍ നിര്‍മിക്കുന്ന ജോലിയില്‍ ഏര്‍പ്പെടാമെന്നും ബട്ടണുകള്‍ നിര്‍മിക്കുന്നതിനുള്ള വസ്തുക്കള്‍ക്ക് ഒരു പാക്കറ്റിന് 400 രൂപയും നല്‍കണമെന്നും ഒരു പാക്കറ്റ് ബട്ടണ്‍ നിര്‍മിച്ചുനല്‍കിയാല്‍ 1500 രൂപ നല്‍കുമെന്നുമായിരുന്നു വാഗ്ദാനം.
Also read: Arrest | മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പോലീസുകാർക്ക് കുത്തേറ്റു
തട്ടിപ്പിനിരയായ ഓരോ സ്ത്രീയും പത്തിലധികം പാക്കറ്റ് ബട്ടണ്‍ സാമഗ്രികളാണ് വാങ്ങിയത്. ആയിരത്തോളം സ്ത്രീകളില്‍ നിന്നായി തട്ടിപ്പ് നടത്തിയതായും പാലക്കാട് സൗത്ത് പോലീസ് പറഞ്ഞു. തട്ടിപ്പ് നടത്തിയ പണവുമായി കടന്നുകളഞ്ഞ പ്രവീണയെയും ജയരാജിനെയും തിങ്കളാഴ്ച എറണാകുളത്തുനിന്നുമാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ബസില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തി; കുപ്രസിദ്ധ ഗുണ്ടാനേതാവ് പിടിയില്‍
കോട്ടയം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യന് എന്ന ശരത് രാജ് അറസ്റ്റില്‍ (Arrest). മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിനുള്ളില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയതിനെതുടര്‍ന്ന് ബസ് ജീവനക്കാര്‍ പൊലീസില്‍ (Police) വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഷാന്‍ കൊലക്കേസ് പ്രതിയായ ഗുണ്ട കെഡി ജോമോന്റെ എതിര് സംഘത്തിന്റെ നേതാവാണ് സൂര്യന്.
സൂര്യന്റെ സംഘാംഗം എന്ന പേരിലാണ് ജോമോന് പത്തൊമ്പതുകാരനായ ഷാനെ കൊന്നത്. ഈ സംഭവത്തിന് ശേഷം കോട്ടയം ഈസ്റ്റ് പൊലീസ് സൂര്യനെ ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കുറച്ച് നാളുകളായി തൃശ്ശൂര്‍ കേന്ദ്രീകരിച്ചായിരുന്നു സൂര്യന്റെ പ്രവര്‍ത്തനങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വീണ്ടും കോട്ടയത്ത് എത്തിയത്. ഇയാളെ വിശദമായ ചോദ്യം ചെയ്ത ശേഷം നാളെ കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്യും. സൂര്യനൊപ്പം സംഘാംഗം അനക്സ് ഷിബുവും പൊലീസ് പിടിയിലായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.