കോഴിക്കോട്: യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കാർ കത്തിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര കല്ലേരിയിലാണ് കാർ കത്തിച്ച സംഭവത്തിൽ മൂന്ന് പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങത്തൂർ ചൊക്ളി നാദാപുരം സ്വദേശികളായ ഷമ്മാസ്, ഷവാദ്, വിശ്വജിത്ത് എന്നിവരാണ് അറസ്റ്റിലായത്, ഇവരെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും..
കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിന് മുന്നിലാണ് ഇന്നലെ പുലർച്ചെയാണ് കാർ കത്തിച്ചത്. കല്ലേരിയിലെ ഒന്തുമ്മൽ ബിജുവിന്റെതാണ് കാർ. രാത്രിയോടെ ഒരു സ്ഥലത്ത് പോകാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് നാലംഗ സംഘം ബിജ്യ വിനെ മർദ്ദിച്ച ശേഷം കാർ കത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്. സംഘം വാനിലാണ് എത്തിയത്. കാറിന് സമീപം ഒരു ബൈക്ക് ഓവ് ചാലിലേക്ക് തള്ളിയിട്ടിരുന്നു.
'ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ല സര്'; തളളാനെത്തിയ പൊലീസ് പിടിച്ചത് കളളനെ
ബൈക്ക് മോഷ്ടിച്ചുകൊണ്ടു പോകവേ മോഷ്ടാവ് പൊലീസ് പിടിയില്‍. തൃശൂര്‍ നഗരത്തിലെ കൊക്കാലെയില്‍ കെട്ടിടത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്കായിരുന്നു മോഷ്ടിച്ചത്.സ്റ്റാര്‍ട്ടായ ബൈക്ക് വഴിയില്‍ പണിമുടക്കി. ഇത് നന്നാക്കുന്നതിനിടയിലായിരുന്നു പൊലീസ് എത്തിയത്. കേടായ ബൈക്ക് യാത്രക്കാരനാണെന്ന് നന്നായി അഭിനയിച്ചു. എന്നാല്‍ പൊലീസിന്റെ സംശയത്തില്‍ മോഷണ കഥ അഴിഞ്ഞു.
നിസഹായനായി നില്‍ക്കുന്നത് കണ്ടപ്പോഴാണ് ജനമൈത്രി പൊലീസ് ഇടപ്പെട്ടത്. 'ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ല സര്. ശരിയാക്കാന്‍ ശ്രമിക്കാണ്. ഞാന്‍ തന്നെ ശരിയാക്കിക്കൊള്ളാം' എന്നായിരുന്നു പൊലീസ് വിവരം അന്വേഷിച്ചപ്പോള്‍ നല്കിയ മറുപടി. ബൈക്ക് ശരിയാക്കി സഹായിക്കാന്‍ പൊലീസ് ഒപ്പം കൂടി. താക്കോല്‍ ഓണാക്കത്തതിന്റെ പ്രശ്നമാകുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതിയത്.
Also Read-മകന് ഉമ്മ കൊടുക്കാൻ പോയപ്പോൾ പല്ലുതേയ്ക്കാൻ പറഞ്ഞ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
നോക്കുമ്പോള്‍ താക്കോല്‍ ഇല്ല. എന്താണ് താക്കോല്‍ ഇല്ലാത്തതെന്ന് ചോദ്യം . യുവാവ് പരുങ്ങി. താക്കോല്‍ പോയതാണെന്ന് മറുപടിയും. ബൈക്ക് സ്റ്റാര്‍ട്ടാക്കുന്നത് തല്ക്കാലം പൊലീസ് നിര്‍ത്തി. ഒന്നിനു പുറകെ ഒന്നായി ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
യുവാവിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതോടെ കസ്റ്റഡിയിലെടുത്തു. പൊലീസ് ഉദ്യോഗസ്ഥര്‍ ബൈക്കിന്റെ നമ്പര്‍ പരിശോധിച്ച് ഉടമയുടെ പേരും വിലാസവും തിരിച്ചറിഞ്ഞു. യവാവ് പറഞ്ഞ മൊഴികളെല്ലാം തെറ്റാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് മോഷ്ടിച്ചതാണെന്ന് കള്ളന് സമ്മതിച്ചു. കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി അമല്‍രാജായിരുന്നു ബൈക്ക് കള്ളന്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.