• HOME
  • »
  • NEWS
  • »
  • crime
  • »
  • കുരച്ചത് പ്രകോപനമായി; നായയുടെ കാലുകള്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കുരച്ചത് പ്രകോപനമായി; നായയുടെ കാലുകള്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

നായ നിരന്തരം കുരയ്ക്കുന്നതില്‍ പ്രകോപിതരായാണ് ഇവര്‍ വടി ഉപയോഗിച്ച് നായയെ ക്രൂരമായി തല്ലിച്ചതച്ചത്.

  • Last Updated :
  • Share this:
    ബെംഗളൂരു: ബെംഗളൂരുവില്‍ നായയെ കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നായ നിരന്തരം കുരയ്ക്കുന്നതില്‍ പ്രകോപിതരായാണ് ഇവര്‍ വടി ഉപയോഗിച്ച് നായയെ ക്രൂരമായി തല്ലിച്ചതച്ചത്. നായയുടെ കാലുകള്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം.

    നായയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് യുവാക്കളെ തടഞ്ഞ് നായയെ രക്ഷിച്ചത്. സംഭവത്തിന്‌റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുത്തു. നായയുടെ ഉടമയും അക്രമികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

    Also Read-മൂന്നാറിൽ കൂട്ടിൽ കുടുങ്ങിയ കടുവയുടെ ഇടതുകണ്ണിന് കാഴ്ചക്കുറവ്; കാട്ടിലേക്ക് തുറന്നുവിടില്ല

    ഗദ്ദികെപ്പ എന്നയാളുടെ നായയാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. അടിയേല്‍ക്കുന്ന നായ കരയുന്നതും കേള്‍ക്കാം. നായയെ പിടിച്ചു കെട്ടിക്കൊണ്ടുവന്ന് മറ്റൊരിടത്തേക്ക് മാറ്റി. അവിടെവെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

    Also Read-തെരുവുനായ ബൈക്കിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

    മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ നായയെ സമീപത്തെ ‌മൃഗാശുപത്രിയിലേക്ക് മാറ്റി. കൊടും ക്രൂരത കാട്ടിയ യുവാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികള്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: