നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Arrest | കൊല്ലത്ത് അതിഥി തൊഴിലാളി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

    Arrest | കൊല്ലത്ത് അതിഥി തൊഴിലാളി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

    നീണ്ടകര തുറമുഖത്ത് മത്സ്യ ബന്ധന തൊഴിലാളിയായ പശ്ചിമ ബംഗളാൾ സ്വദേശിയുടെ മരണത്തിലാണ് കൊല്ലം സ്വദേശികളായ മൂന്നു പേരുടെ അറസ്റ്റ്

    Kollam

    Kollam

    • Share this:
    കൊല്ലത്ത് മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ച സംഭവത്തിൽ മൂന്ന് പേർ അസ്റ്റിൽ (Arrest). പശ്ചിമ ബംഗാൾ (West bengal) സ്വദേശി ശ്രീഹരി സാനുവാണ് മരിച്ചത്. മത്സ്യ ബന്ധന തൊഴിലാളിയായ ശ്രീഹരി രാത്രി നടന്നു പോകുന്നതിനിടെ അകാരണമായി മൂവർ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

    നീണ്ടകര തുറമുഖത്ത് മത്സ്യ ബന്ധന തൊഴിലാളിയായ പശ്ചിമ ബംഗളാൾ സ്വദേശിയുടെ മരണത്തിലാണ് കൊല്ലം സ്വദേശികളായ മൂന്നു പേരുടെ അറസ്റ്റ്. മരുത്തടി വളവില്‍ത്തറ ക്രിസ്റ്റി ജയിംസ്, നീണ്ടകര ബ്രിട്ടോ മന്ദിരത്തില്‍ ആന്റണി ജോര്‍ജ്, ആല്‍ബിന്‍ എന്നിവരെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
    പശ്ചിമ ബംഗാള്‍ സ്വദേശിയായ ശ്രീഹരി സാനുവിന്റൈ കൊലപാതകത്തിലാണ് അറസ്റ്റ്.

    നീണ്ടകര ഹാര്‍ബറിലെ ബോട്ടു തൊഴിലാളികളായ ശ്രീഹരി സാനുവും സുഹൃത്തുക്കളും ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം മടങ്ങുന്നതിനിടയില്‍ മാമ്മന്‍തുരുത്തില്‍ പെട്രോള്‍ പമ്പിനു സമീപം ക്രിസ്റ്റി ജയിംസ്, ആന്റണി ജോര്‍ജ്, ആല്‍ബിന്‍ എന്നിവര്‍  ചേര്‍ന്ന് ശ്രീഹരി സാനുവിനെ മർദ്ദിച്ചു കാരണമില്ലാതെ അടിച്ചതെന്തിന് എന്ന് ചോദിച്ച പശ്ചിമബംഗള്‍ സ്വദേശിയെ  മൂന്നു പേരും ചേര്‍ന്ന് നിലത്തിട്ട് അതിക്രൂരമായി മര്‍ദിച്ചു.

    സംഭവം അറിഞ്ഞെത്തിയ ബോട്ടുടമ അവശനിലയിലായ സ്രീഹരി സാനുവിനെ   ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപ്ത്രയിലെത്തിച്ചു. എന്നാല്‍ ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശ്രീഹരി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായ പ്രതികൾ കുറ്റം സമ്മതിച്ചു. മൃതദേഹ പരിശോധനയില്‍ കഠിനമായ മര്‍ദനമേറ്റുണ്ടായ പരിക്കാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങൾക്കേറ്റ മുറിവാണ് മരണകാരണം. മർദ്ദനത്തിൽ കുടൽ തകർന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ശരീരത്തിലും മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.

    പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ; പെൺകുട്ടിയുടെ അമ്മയും പ്രതി

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ (Pocso Case) വിതുര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. പാലോട് കള്ളിപ്പാറ റോസ്ഹില്ലിൽ ശശിധരൻ്റെ മകൻ അനൂപാണ് (39) കേസിൽ ജയിലിലായത്. തിരുവനന്തപുരം (Thiruvananthapuram) പോസ്‌കോ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

    Also read- Rape | ഭക്ഷണം നല്‍കാമെന്ന വ്യാജേന വീട്ടിലെത്തിച്ച് 77 കാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിനതടവ്

    പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങൾ കാരണം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇവിടെ വച്ച് പ്രതി പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായി. കേസിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്നും സഹായങ്ങൾ ചെയ്യാമെന്നും പറഞ്ഞാണ് അനൂപ് ഇവരുമായി അടുത്തത്.  ഇത് മുതലെടുത്ത പ്രതി പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായി. വീട്ടിൽ വച്ച് പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇക്കാര്യം പെൺകുട്ടി അമ്മയോടു പറഞ്ഞെങ്കിലും അമ്മയും പ്രതിയുടെ പ്രവർത്തികൾക്ക്  കൂട്ടുനിന്നു എന്നാണ് കേസ്.

    പെൺകുട്ടിയുടെ അമ്മ കേസിൽ രണ്ടാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതി അനൂപിൻ്റെ ജാമ്യ അപേക്ഷ കോടതി പല തവണ തള്ളിയിരുന്നു. ഇതേ തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും  ജാമ്യം നിഷേധിച്ചു. തുടർന്നാണ് വിതുര പോലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജെ .കെ.അജിത് പ്രസാദ് ഹാജരായി.
    Published by:Anuraj GR
    First published:
    )}