• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് ഹോംനഴ്‌സിങ്ങിന്റെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ

കോഴിക്കോട് ഹോംനഴ്‌സിങ്ങിന്റെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ

പരിസരത്തുള്ളവരോട് അന്വേഷിച്ചപ്പോൾ ഹോംനഴ്‌സിങ് സ്ഥാപനമാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

  • Last Updated :
  • Share this:
    കോഴിക്കോട്: അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ. കക്കോടി സായൂജ്യം വീട്ടിൽ സുഗുണനെ(72)യാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീൻ(47) എന്നയാളും മധുരസ്വദേശിയായ സ്ത്രീയും അറസ്റ്റിലായി.

    രഹസ്യവിവരത്തെ തുടര്‍ന്ന് കെട്ടിടത്തിൽ കസബ സിഐഎൻ പ്രജീഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. പരിസരത്തുള്ളവരോട് അന്വേഷിച്ചപ്പോൾ ഹോംനഴ്‌സിങ് സ്ഥാപനമാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

    Also Read-രാജസ്ഥാൻ: പാത്രത്തിലെ വെള്ളം കുടിച്ചതിന് അധ്യാപകൻ മർദിച്ച ദളിത് വിദ്യാർത്ഥി മരിച്ചു

    ടൗൺ എ.സി.പി. ബിജുരാജിന്റെ നിർദേശപ്രകാരം പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പരിശോധനയിൽ എസ്.ഐ. പി. അനീഷ്, എസ്.സി.പി.ഒ.മാരായ ബിനീഷ്, ഷറീനാബി, സാഹിറ, ഉമേഷ്, വിഷ്ണുപ്രഭ എന്നിവരും പങ്കെടുത്തു.

    വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി; മൂന്നു പേർക്കെതിരെ കേസ്

    ലഖ്നൗ: വീടിന് മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഖുശനഗറിലാണ് സംഭവം.കേസില്‍ സല്‍മാന്‍ (21) എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. പതാക നിര്‍മ്മിച്ച് നല്‍കിയ സല്‍മാന്‍റെ ബന്ധു ഷഹനാസിനെതിയും (22) കേസെടുത്തിട്ടുണ്ട്. പതാക ഉയര്‍ത്താന്‍ സഹായിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

    Also Read-Murder | കുടുംബ കോടതിയിൽ വച്ച് ഭാര്യയെ ഭർത്താവ് വെട്ടുകത്തികൊണ്ട് കഴുത്തറുത്തു കൊന്നു

    വിവരം ലഭിച്ചയുടന്‍ പാക് പതാക നീക്കം ചെയ്തുവെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് റിതേഷ് കുമാര്‍ സിംഗ് പറഞ്ഞു. തരിയസുജന്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള വേദുപര്‍ വില്ലേജില്‍ വെള്ളിയാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് ഒരു വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയത്.
    Published by:Jayesh Krishnan
    First published: